പ്രതീകാത്മക ചിത്രം 
Kerala

ഹാജര്‍ കുറഞ്ഞാല്‍ സ്‌കൂള്‍ അടയ്ക്കാം, ആരാധനാലയങ്ങളില്‍ നിയന്ത്രണം; തിരുവനന്തപുരം സി കാറ്റഗറിയില്‍

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയെ  'സി' കാറ്റഗറിയില്‍ ഉള്‍പെടുത്തി.  കൊല്ലം , തൃശ്ശൂര്‍ , എറണാകുളം, വയനാട്, ഇടുക്കി പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട എന്നി എട്ടു ജില്ലകളെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 

സി കാറ്റഗറിയില്‍ വരുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം. ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈനില്‍ മാത്രമേ നടത്താന്‍ പാടുള്ളു. തിയേറ്ററുകള്‍ ജിമ്മുകള്‍ നീന്തല്‍ കുളങ്ങള്‍ എന്നിവ അടച്ചിടണം. 10, 11 , 12 ക്ലാസുകള്‍ ഓഫ് ലൈനായി നടക്കുന്നതിനാല്‍ കൂടുതല്‍ കരുതല്‍ വേണം. 

സ്‌കൂളുകളില്‍ 40ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് രോഗം ഉണ്ടായാല്‍ പ്രഥമ അധ്യാപകന് അടച്ചിടാം. ബിരുദ -ബിരുദാനന്തര കോഴ്‌സുകളില്‍ അവസാന വര്‍ഷ ക്ലാസുകള്‍ക്ക് മാത്രമേ ഓഫ് ലൈന്‍ അനുവദിക്കുകയുള്ളു എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !