എക്‌സ്പ്രസ് ഫോട്ടോ സര്‍വീസ്‌ 
Kerala

ഭക്ഷണം വാങ്ങാൻ പോകുന്നവർ സത്യവാങ്മൂലം കരുതണം; ഇന്ന് സംസ്ഥാനത്ത് കടുത്ത നിയന്ത്രണം

ഭക്ഷ്യോ‍ൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, മത്സ്യം, മാംസം, പാൽ എന്നിവ വിൽക്കുന്ന കടകളും കള്ളുഷാപ്പുകളും ഇന്നു രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതിയുള്ളത്. ഭക്ഷ്യോ‍ൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, മത്സ്യം, മാംസം, പാൽ എന്നിവ വിൽക്കുന്ന കടകളും കള്ളുഷാപ്പുകളും ഇന്നു രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കും. 

ഹോട്ടലുകളിൽനിന്നു പരമാവധി ഹോം‍ ഡെലിവറി നൽ‌കണമെന്ന നിർദേശം നിലനിൽക്കുമ്പോൾ തന്നെ ആ സൗകര്യമില്ലാത്തയിടങ്ങളിൽ പാഴ്സൽ ആകാമെന്നു ഡിജിപി വ്യക്തമാക്കി. വാങ്ങാനായി പോകുന്നവർ സത്യവാങ്മൂലം കരുതണം. യാത്രകൾക്കു കർശന നിയന്ത്രണമുണ്ട്. അവശ്യസേവന മേഖലയിലുള്ളവർക്കു മാത്രമാണ് ഇളവ്. 

കെഎസ്ആർടിസി സർവീസുകളും പരിമിതമായിരിക്കും.  നിർമാണ മേഖലയിലുള്ളവർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കാം. മുൻകൂട്ടി പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ലോക്ഡൗണിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ നാളെ മുതൽ തുടരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

SCROLL FOR NEXT