തിരുവനന്തപുരം: സംസ്ഥാനത്ത്18നും 45നും ഇടയിൽ പ്രായമായവർക്കുള്ള വാക്സിൻ വിതരണം ഉടൻ. സർക്കാർ വില കൊടുത്ത് വാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സിൻ ഇന്ന് എറണാകുളത്ത് എത്തും.
മെയ് ഒന്നുമുതലാണ് രാജ്യത്ത് 18നും 45നും ഇടയിൽ പ്രായമായവർക്ക് വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. 50 ശതമാനം വാക്സിൻ പൊതുവിപണിയിൽ നിന്ന് വാങ്ങാനാണ് കേന്ദ്രസർക്കാർ നിർദേശം. എന്നാൽ കേരളത്തിൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം. ഇതനുസരിച്ച് വില കൊടുത്ത് വാങ്ങിയ വാക്സിന്റെ ആദ്യ ബാച്ചാണ് ഇന്ന് കേരളത്തിൽ എത്തുന്നത്.
18 നും 45നും ഇടയിൽ പ്രായമായവർക്ക് ഇടയിൽ ഗുരുതര രോഗം ഉള്ളവർക്കാണ് ആദ്യം പരിഗണന നൽകുക. കൂടാതെ സമൂഹവുമായി അടുത്തിടപഴകുന്നവർക്കും മുൻഗണന നൽകാനാണ് സർക്കാർ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates