ആനിരാജ, വിഎസ് സുനില്‍കുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍  ഫെയ്‌സ്ബുക്ക്‌
Kerala

തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ സുനില്‍ കുമാര്‍; സിപിഐ സ്ഥാനാര്‍ഥികളായി

26ാം തീയിതി സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞുടപ്പില്‍ സിപിഐ സ്ഥാനാര്‍ഥികളായി. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും വയനാട്ടില്‍ ആനി രാജയും തൃശൂരില്‍ വിഎസ് സുനില്‍കുമാറും മാവേലിക്കരയില്‍ സിഎ അരുണ്‍കുമാറും സ്ഥാനാര്‍ഥികളാകും. 26ാം തീയിതി സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചെങ്കിലും സമ്മര്‍ദത്തിനൊടുവില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകാമെന്ന് പന്ന്യന്‍ സമ്മതം അറിയിക്കുകയായിരുന്നു. വിഎസ് സുനില്‍ കുമാര്‍ മത്സരരംഗത്ത് എത്തിയതോടെ തൃശൂരില്‍ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങി. കോണ്‍ഗ്രസിനായി സിറ്റിങ് എംപി ടിഎന്‍ പ്രതാപനും ബിജെപിക്കായി സുരേഷ് ഗോപിയുമാണ് മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വയനാട്ടില്‍ സിറ്റിങ് എംപി രാഹുല്‍ ഗാന്ധിയാകും ആനി രാജയുടെ എതിരാളി. സിപിഐ സ്ഥാനാര്‍ഥി പട്ടികയിലെ എക വനിതയാണ് ആനി രാജ. എഐവൈഎഫ് നേതവായി അരുണ്‍കുമാറിന് മാവേലിക്കരയില്‍ കന്നിയങ്കമാണ്. സിറ്റിങ് എംപി കൊടിക്കുന്നില്‍ സുരേഷാകും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി