cpm, cpi ഫയല്‍
Kerala

'എംഎല്‍എ ആയിട്ട് പോലും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തു; സിപിഎം ഇപ്പോഴും ന്യായീകരിക്കുന്നു'

പത്മകുമാറിനെ സിപിഎം സംരക്ഷിക്കുന്നു എന്ന തോന്നല്‍ ഇടതുമുന്നണിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സിപിഐ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ വിലയിരുത്തലിനെ വിമര്‍ശിച്ച് സിപിഐ. ശബരിമല വിവാദം തിരിച്ചടിയായെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. കേസില്‍ അറസ്റ്റിലായ എ പത്മകുമാറിനെ സിപിഎം സംരക്ഷിക്കുന്നു എന്ന തോന്നല്‍ ഇടതുമുന്നണിക്ക് അവമതിപ്പുണ്ടാക്കിയെന്നും സിപിഐ എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയും തോല്‍വിക്ക് കാരണമായിട്ടുണ്ട്. സിപിഎം വസ്തുതകള്‍ മറച്ചുവെക്കുകയാണ്. ആരോപണം ഉയര്‍ന്നപ്പോള്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആയിട്ട് പോലും കോണ്‍ഗ്രസ് നടപടിയെടുത്തു. എന്നാല്‍ സിപിഎം ന്യായീകരണങ്ങള്‍ നിരത്തി പത്മകുമാറിനെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നും സിപിഐ എക്‌സിക്യൂട്ടിവില്‍ വിമര്‍ശനമുണ്ടായി.

ഭരണ വിരുദ്ധ വികാരവും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിയെന്നും യോ​ഗം വിലയിരുത്തി. തെരഞ്ഞെടുപ്പിലെ ജില്ലാ കമ്മിറ്റികൾ സമർപ്പിച്ച കണക്കുകൾ പരി​ഗണിച്ചുകൊണ്ടുള്ള വിലയിരുത്തൽ ഇന്നത്തെ യോ​ഗത്തിലുണ്ടാകും. അമിത ആത്മവിശ്വാസം, സംഘടനാ ദൗർബല്യം, പ്രാദേശിക വീഴ്ച തുടങ്ങിയ കാരണങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്. ശബരിമല വിഷയത്തിൽ യുഡിഎഫും ബിജെപിയും വലിയ പ്രചാരവേല നടത്തിയെങ്കിലും ഉദ്ദേശിച്ച ഫലം അവർക്ക് ലഭിച്ചില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

CPI criticizes CPM's assessment regarding the defeat in the local body elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തിരുത്താന്‍ എത്ര സമയം വേണം? യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ ഉരുണ്ടു കളിക്കുന്നു'

അപ്രതീക്ഷിത നീക്കം; സ്റ്റീവ് സ്മിത്തിനെ ഓസ്ട്രേലിയൻ ടീമിൽ ഉൾപ്പെടുത്തി

തിരിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു, റിയല്‍റ്റി ഓഹരികളില്‍ തിളക്കം

ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി

ആർ‌ബി‌ഐ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുകൾ, ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

SCROLL FOR NEXT