സിസി മുകന്ദൻ (CPI) 
Kerala

'പാർട്ടി സ്ഥാനമല്ല, ജപ്തിയും സാമ്പത്തിക പ്രതിസന്ധിയുമാണ് ചിന്ത'; നാട്ടിക എംഎൽഎയെ അനുനയിപ്പിക്കാൻ സിപിഐ

കഴിഞ്ഞ ദിവസം സമാപിച്ച ജില്ലാ സമ്മേളനം ബഹിഷ്ക്കരിച്ച് സിസി മുകന്ദൻ ഇറങ്ങിപ്പോയിരുന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ജില്ല കൗണ്‍സിലില്‍ നിന്നു ഒഴിവാക്കിയെങ്കിലും നാട്ടിക എംഎല്‍എ സിസി മുകുന്ദനുമായി സിപിഐ നേതൃത്വം അനുനയനീക്കങ്ങള്‍ തുടരുകയാണ്. അതേസമയം തന്റെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ എന്തുവേണമെന്നാണ് താന്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്നായിരുന്നു മുകുന്ദന്റെ പ്രതികരണം. പാർട്ടി സ്ഥാനങ്ങൾ ലഭിക്കാത്തതിനെ കുറിച്ചല്ല, തൻ്റെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചാണ് ഇപ്പോൾ ചിന്തയെന്നും മുകുന്ദൻ പറഞ്ഞു. എംഎൽഎ സ്ഥാനം പോയാൽ ജപ്തി നടക്കും. വീട് വിൽക്കണോ എന്നും ആലോചിക്കുന്നു.

മരണം വരെ പാർട്ടിയിൽ തുടരണം എന്നാണ് ആഗ്രഹം. പാർട്ടിയെ അങ്ങേയറ്റം സ്നേഹിക്കുന്നു. 55 വർഷമായി പ്രവർത്തിക്കുന്ന ഈ പാർട്ടിയാണ് ആശയപരമായി ഏറ്റവും നല്ല പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ക്ഷണിച്ചു എന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. ഒരു പാർട്ടിയും തൻ്റെയടുത്ത് വരാൻ ധൈര്യപ്പെടില്ലെന്നും മുകുന്ദൻ പറഞ്ഞു.

മുകുന്ദനും പാർട്ടിയും തമ്മിൽ പ്രശ്നമുണ്ടെന്ന മട്ടിൽ വാർത്തകൾ പുറത്തുവരുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ജി ശിവാനന്ദൻ പ്രസ്താവനയിൽ വ്യക്തമാക്കി.

CPI, Nattika MLA CC Mukundan: Mukundan's response was that he was now thinking about what he could do to avoid foreclosure of his house.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; 17 അംഗ കോര്‍ കമ്മിറ്റിയുമായി കോണ്‍ഗ്രസ്

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്‌സണ്‍

പ്രതിദിനം 70,000 പേര്‍; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ മുതല്‍

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി അറസ്റ്റില്‍; പിടിയിലായത് എംവി ഗോവിന്ദനെതിരെ പരാതി നല്‍കിയ ഷര്‍ഷാദ്

SCROLL FOR NEXT