CPM 
Kerala

'അമ്പലപ്പുഴയിലെ തോല്‍വി ഗൗരവതരം'; തിരുത്തല്‍ രേഖയുമായി സിപിഎം

ഏരിയ കമ്മിറ്റികളിലെ വിഭാഗീയത അടിയന്തരമായി പരിഹരിക്കണമെന്നും യോഗം നിര്‍ദേശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടിയിലെ വിഭാഗീയതയും സംഘടനാ വീഴ്ചകളും തുറന്നുകാട്ടി തിരുത്തല്‍ മാര്‍ഗരേഖ അവതരിപ്പിച്ചു. അമ്പലപ്പുഴയിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്. ആലപ്പുഴ, കുട്ടനാട്, കായംകുളം ഏരിയ കമ്മിറ്റികളിലെ വിഭാഗീയത അടിയന്തരമായി പരിഹരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.

പാര്‍ട്ടി വിട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ജി സുധാകരനുമായി ബന്ധപ്പെട്ട അധ്യായങ്ങള്‍ അവസാനിച്ചതായി യോഗം വിലയിരുത്തി. ഇനി അദ്ദേഹത്തിന് പാര്‍ട്ടി വേദികളിലോ മാധ്യമങ്ങള്‍ക്ക് മുന്നിലോ പ്രാധാന്യം നല്‍കേണ്ടതില്ലെന്നും, അദ്ദേഹത്തെക്കുറിച്ച് സംസാരിച്ച് വാര്‍ത്തകളില്‍ ഇടം കൊടുക്കേണ്ടതില്ലെന്നും കര്‍ശന നിര്‍ദേശമുണ്ട്.

എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങിയ പ്രസ്ഥാനങ്ങളുമായി പാര്‍ട്ടി അകന്നു നില്‍ക്കുന്നത് വലിയ തിരിച്ചടിയായെന്ന് തിരുത്തല്‍ രേഖ സമ്മതിക്കുന്നു. ഈ സംഘടനകളുടെ സ്വാധീനം പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റി. ജില്ലയില്‍ പലയിടത്തും പാര്‍ട്ടി പ്രവര്‍ത്തനം ദുര്‍ബലമാണെന്നും, ചില നേതാക്കള്‍ തങ്ങളുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

CPM Alappuzha District Committee Report Highlights Severe Lapses, Factionalism

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എസ്‌ഐആറില്‍ ഭിന്നതയില്ല, ഫോം 6 സുപ്രീംകോടതി അംഗീകരിച്ചത്'; യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിവാദങ്ങള്‍ക്ക് മറുപടി

പൊലീസ് സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ച പുകയില ഉത്പന്നങ്ങള്‍ ക്വാര്‍ട്ടേഴ്സില്‍; കാണാതായത് ഏഴ് ചാക്ക് ഹാന്‍സ്

വലിയ കലാകാരന്മാര്‍ അലങ്കരിച്ച പദവി, കഴിയും വിധം മുന്നോട്ട് കൊണ്ടു പോകും; പ്രതികരിച്ച് ജി വേണുഗോപാല്‍

'വിവിയന്‍ റിച്ചാര്‍ഡ്‌സ് ആണ് നിന്റെ അച്ഛന്‍'; ഞാന്‍ തന്നെയാണ് ആ സത്യം മകളോട് പറഞ്ഞത്: നീന ഗുപ്ത

പരീക്ഷാ ക്രമക്കേട്: അമ്മയുടെ ചിത്രം കഴുത്തില്‍ തൂക്കി ഹരീഷ് റാവത്ത് ഇഡിക്കു മുന്നില്‍