ജയാനന്ദ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ( K R Jayananda) 
Kerala

മഞ്ചേശ്വരത്ത് ജയാനന്ദ, തൃക്കരിപ്പൂരില്‍ മുസ്തഫ, ഉദുമയില്‍ കുഞ്ഞമ്പു; കാസര്‍കോട് സിപിഎം സ്ഥാനാര്‍ത്ഥികളായി

ഉദുമയില്‍ സിഎച്ച് കുഞ്ചമ്പുവിന് രണ്ടാം ടേം നല്‍കും

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കെ ആര്‍ ജയാനന്ദ സിപിഎം സ്ഥാനാര്‍ത്ഥിയാകും. ഉദുമയില്‍ സിഎച്ച് കുഞ്ഞമ്പുവിന് രണ്ടാമത് അവസരം നല്‍കാനും തീരുമാനം. കാസര്‍കോട് ജില്ലാ കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനം കൈക്കൊണ്ടത്. തൃക്കരിപ്പൂരില്‍ വിപിപി മുസ്തഫയാകും സ്ഥാനാര്‍ത്ഥിയാകുക.

കാസര്‍കോട് മൂന്നു മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. ബിജെപിയുടെ കെ സുരേന്ദ്രന്‍ മത്സരിക്കാനെത്തിയതോടെ ജില്ലയില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമായി മഞ്ചേശ്വരം മാറിയിരുന്നു. ഇത്തവണ മഞ്ചേശ്വരത്ത് ഷാനവാസ് പാടൂരിന്റെ പേര് നേരത്തെ പരിഗണിച്ചിരുന്നു. ഒടുവില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ ആര്‍ ജയാനന്ദയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഷാനവാസിനെ മത്സരിപ്പിച്ചാല്‍ മുസ്ലിം വോട്ടുകള്‍ ഏകീകരിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തല്‍ കൂടി കണക്കിലെടുത്താണ് ജയാനന്ദയെ തീരുമാനിച്ചത്. ഉദുമയില്‍ സിഎച്ച് കുഞ്ചമ്പുവിന് രണ്ടാം ടേം നല്‍കും. തൃക്കരിപ്പൂരിലെ എംഎല്‍എയായ എം രാജഗോപാലാണ് സിപിഎം ജില്ലാ സെക്രട്ടറി. അതിനാലാണ് പകരം വിപിപി മുസ്തഫയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ജില്ലാ നേതൃത്വത്തിന്റെ ശുപാര്‍ശയ്ക്ക് സംസ്ഥാന നേതൃത്വം അന്തിമ അംഗീകാരം നല്‍കും.

KR Jayananda will be the CPM candidate from Manjeswaram in the assembly elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT