പിപി ദിവ്യ- അനുശ്രീ 
Kerala

പിപി ദിവ്യയ്ക്ക് സീറ്റില്ല; കണ്ണൂരില്‍ ജില്ലാ പഞ്ചായത്തിലേക്ക് സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കെ അനുശ്രീ പട്ടികയില്‍

എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും. പിണറായി ഡിവിഷനില്‍ നിന്നാണ് മത്സരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുന്‍ ജില്ലാ പ്രസിഡന്റ്ായ പിപി ദിവ്യക്ക് സീറ്റില്ല. കണ്ണൂര്‍ എഡിഎം ആയിരുന്ന വീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയായതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഎം പിപി ദിവ്യയെ മാറ്റിയിരുന്നു.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷാണ് സ്ഥാനാര്‍ഥികളെ പ്രഖാപിച്ചത്. തെരഞ്ഞെടുപ്പില്‍ വികസനം മാത്രമാണ് ചര്‍ച്ചയാകുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കല്യാശേരി ഡിവിഷനില്‍ നിന്നായിരുന്നു പിപി ദിവ്യ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുത്തത്. ഇത്തവണ പിവി പവിത്രനാണ് സിപിഎം സ്ഥാനാര്‍ഥി

എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും. പിണറായി ഡിവിഷനില്‍ നിന്നാണ് അനുശ്രീ മത്സരിക്കുന്നത്. സിപിഎമ്മിന്റെ പതിനാറ് സ്ഥാനാര്‍ഥികളില്‍ പതിനഞ്ചുപേരും പുതുമുഖങ്ങളാണ്.

CPM candidates for the Kannur District Panchayat have been announced.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ കാർ ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു; കൂടുതൽ വകുപ്പുകൾ ചുമത്തും

പ്രീമിയര്‍ ലീഗില്‍ വമ്പൻമാർക്ക് ഗോളില്ലാ കുരുക്ക്! സമനിലകളുടെ ദിവസം

'മദ്യത്തെ മഹത്വവൽക്കരിക്കുന്നതിന് തുല്യം'; സർക്കാർ പരസ്യത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

തിരുവൈരാണിക്കുളം പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്ന് മുതല്‍; ദർശനത്തിന് വിര്‍ച്വല്‍ ക്യൂ ബുക്കിങ്

റേഷന്‍ കടകള്‍ക്ക് ഇന്നും അവധി; ജനുവരിയിലെ റേഷന്‍ വിതരണം നാളെ മുതല്‍

SCROLL FOR NEXT