സി വി വര്‍ഗീസ് 
Kerala

'ആനയ്ക്കിട്ട് വെടിവെക്കാന്‍ അറിയാത്തവര്‍ പട്ടിക്കിട്ട് വെടിവെക്കാന്‍ പോയ അവസ്ഥ'; ചക്കക്കൊമ്പന്‍ ദൗത്യത്തെ പരിഹസിച്ച് സിപിഎം ജില്ലാ സെക്രട്ടറി

ചക്കക്കൊമ്പനെ പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് വിടുന്നത് ആനത്താര ഉണ്ടെന്ന് സ്ഥാപിക്കാനാണെന്ന് വർ​ഗീസ് ആരോപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തൊടുപുഴ: ചിന്നക്കനാലിലെ ചക്കക്കൊമ്പന്‍ ദൗത്യത്തെ പരിഹസിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. ആനയെ വെടിവെയ്ക്കാന്‍ ഉന്നം കിട്ടാത്തവര്‍ പട്ടിയെ വെടിവെയ്ക്കാന്‍ പോയാലത്തെ അവസ്ഥ ആലോചിച്ച് നോക്കിക്കെ. അതാണ് ഇപ്പോള്‍ ചിന്നക്കനാലില്‍. ആനയ്ക്കിട്ടുള്ള രണ്ടാമത്തെ വെടി കൊണ്ടില്ല. ചക്കക്കൊമ്പന്‍ കാടു കയറിപ്പോയി. അതോടെ ദൗത്യം നിര്‍ത്തിയെന്ന് സി വി വര്‍ഗീസ് പറഞ്ഞു.

ആനയെ പിടിച്ചിട്ട് റേഡിയോ കോളര്‍ ഘടിപ്പിച്ച് വിടാനാണ് വനംവകുപ്പിന്റെ തീരുമാനം. ചക്കക്കൊമ്പനെ റേഡിയോ കോളര്‍ ഘടിപ്പിച്ച് വിടുന്നത് ആനത്താര ഉണ്ടാക്കാനാണ്. ഭാവിയില്‍ ഇവിടെ ആനത്താര ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കാനാണ് ശ്രമം. എന്നാല്‍ ഇടുക്കി ജില്ലയില്‍ ആനത്താര ഇല്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു.

ഇന്ത്യയില്‍ ആകെ 150 ആനത്താരകളാണ് ഉള്ളത്. ഇതില്‍ കേരളത്തില്‍ നാലെണ്ണം മാത്രമാണുള്ളത്. ചക്കക്കൊമ്പന്‍ റോഡിയോ കോളറുമായി നടക്കുമ്പോള്‍ പിന്നീട് ഇത് ആനത്താരയാണെന്ന് പറയും. ഈ നീക്കത്തിനെതിരെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. അപ്പോള്‍ ആദരണീയരായ വൈദികശ്രേഷ്ഠന്മാര്‍ക്ക് അന്തി പ്രാര്‍ത്ഥനയില്ല, മൂന്നിന്മേല്‍ കുര്‍ബാനയില്ല, പ്രതിഷേധവുമില്ലെന്നും നെടുങ്കണ്ടത്ത് നടന്ന എല്‍ഡിഎഫ് പ്രതിഷേധ സായാഹ്ന ധര്‍ണയില്‍ സിവി വര്‍ഗീസ് പറഞ്ഞു.

ചക്കക്കൊമ്പന്റെ രീതിയും സി വി വര്‍ഗീസ് വിശദീകരിച്ചു. ചക്കക്കൊമ്പന്‍ തീറ്റയെല്ലാം കഴിഞ്ഞ് 11 മണിയാകുമ്പോള്‍ കിടന്നുറങ്ങും. 12 മണിയോകുമ്പോള്‍ ആനയിറങ്കല്‍ ഡാമില്‍ പോയി വെള്ളം കുടിക്കും. പിന്നെ പോയി വിശ്രമിക്കും. ഈ ചക്കക്കൊമ്പനെ പിടിക്കാന്‍ യുഡിഎഫ് ചെയ്തതെന്താണ്?. പിടിക്കാനായി ദൗത്യസംഘത്തെ അയച്ചു. കുങ്കിയാനകള്‍ അടക്കം വന്നു. എല്ലാം തയ്യാറായപ്പോള്‍ ചക്കക്കൊമ്പന്‍ നല്ല ഉറക്കത്തിലാണ്. ഉറക്കത്തില്‍ വെടിവെയ്‌ക്കേണ്ടെന്ന് തീരുമാനിച്ചു. ഉണര്‍ത്തിയിട്ട് വെടിവെച്ചാല്‍ മതി. ഉറക്കത്തില്‍ വെടിവെച്ചാല്‍ ആന ഞെട്ടിപ്പോയാല്‍ എന്തു ചെയ്യും. സി വി വര്‍ഗീസ് ചോദിച്ചു.

പിന്നീട് ചക്കക്കൊമ്പന്‍ ഉറക്കമുണര്‍ന്ന് വെള്ളം കുടിക്കാനായി ആനയിറങ്കല്‍ ഡാമിലെത്തി. അപ്പോള്‍ വനംവകുപ്പുകാര്‍ ബോട്ടുമായി ആനയെ പിടിക്കാന്‍ പോയി. അതു ശരിയാകില്ലെന്ന് മനസ്സിലാക്കി. അപ്പോള്‍ ദൗത്യസംഘം കുങ്കിയാനകളുമായി അഭിമുഖം നടത്തി. അപ്പോള്‍ കുങ്കിയാനകള്‍ പറഞ്ഞു, അവനെ പിടിക്കേണ്ട സമയത്തേ പിടിക്കാവൂ, ഇപ്പോള്‍ വെടിവെക്കരുത്. അവസാനം നല്ല മഴയുള്ള സമയത്ത് വെടിവെച്ചു. ആദ്യ വെടി കൊണ്ടു. രണ്ടാമത്തെ വെടിയാകട്ടെ കൊണ്ടില്ല. സി വി വര്‍ഗീസ് പറഞ്ഞു.

CPM Idukki District Secretary C V Varghese mocks 'Chakkakomban' mission

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതല്‍; മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസ്സാക്കാന്‍ നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍

അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീം ആദ്യമായി പാകിസ്ഥാനിലേക്ക്!

രാഷ്ട്രപതിയുടെ ക്ഷേത്ര ദർശനം; ​ഗുരുവായൂരിൽ നിയന്ത്രണം

15 സെന്റിമീറ്റര്‍ നീളം; 71 വയസ്സുകാരിയുടെ കണ്ണില്‍ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു

'സ്റ്റാന്‍ സ്റ്റാന്‍' സിക്‌സ്!!! പന്തിന്റെ 'കണ്ടം ക്രിക്കറ്റ്'; തൂക്കിയത് '26 പന്തില്‍ 72 റണ്‍സ്'!