KK Ragesh ഫെയ്‌സ്ബുക്ക്‌
Kerala

'ഷെഡ് മാത്രമല്ല, അതിനടിയിലുള്ളതും മാന്തി എടുക്കാൻ പാർട്ടിക്ക് ശേഷിയുണ്ട്'; പ്രകോപന പ്രസംഗവുമായി കെകെ രാഗേഷ്

'തെരഞ്ഞെടുപ്പില്‍ തോറ്റെന്ന് കരുതി പാര്‍ട്ടി ഒലിച്ചുപോയെന്ന് കരുതേണ്ട'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കണ്ണൂര്‍: സിപിഎം വിമത നേതാവ് ടി പുരുഷോത്തമന്റെ ഷെഡ് കത്തിച്ചെന്ന കേസുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യന്നൂർ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിക്ക് ഷെഡ് മാത്രമല്ല, അതിനടിയിലുള്ളതും മാന്തി എടുക്കാന്‍ ശേഷിയുണ്ടെന്ന് കെകെ രാഗേഷ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോറ്റെന്ന് കരുതി പാര്‍ട്ടി ഒലിച്ചുപോയെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഒരു പീറ ഷെഡ് കത്തിച്ചിട്ട് മുന്‍ എംഎല്‍എ ആണെന്ന് പ്രചരിപ്പിച്ചത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോഴുള്ളത് കുഞ്ഞികൃഷ്ണന്റെ സ്വന്തം പൊലീസാണ്. എന്നിട്ടും എന്താണ് അന്വേഷിക്കാത്തത്? സ്വന്തം ആളുകള്‍ പിടിക്കപ്പെടുമെന്ന ഭയമാണോ? പാര്‍ട്ടിക്ക് പുറത്ത് പോയവര്‍ ഉള്ളിലെ കണക്കെടുത്ത് പത്ര സമ്മേളനം നടത്തുന്നത് കണ്ടിട്ടുണ്ടോ'- കെകെ രാഗേഷ് പറഞ്ഞു.

പയ്യന്നൂരില്‍ നാരദന്റെ പണി എടുത്തത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. പയ്യന്നൂരില്‍ സ്ഥാനാര്‍ഥിയെ മാറ്റിയിരുന്നുവെങ്കില്‍ കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് വരുമെന്നും അതുകൊണ്ടാണ് സ്ഥാനാര്‍ഥിയെ മാറ്റാതിരുന്നതെന്നും രാഗേഷ് കൂട്ടിച്ചേർത്തു.

CPM Kannur District Secretary KK Ragesh provocative speech

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാമക്ഷേത്രത്തിലെ സിസിടിവിയില്‍ കണ്ടത് 105 മോഷണം; അന്വേഷണം പൂര്‍ത്തിയായി; കുറ്റപത്രം രണ്ട് ദിവസത്തിനകം

പ്രാരംഭവില 13.99 ലക്ഷം രൂപ, സിയറ ഡാര്‍ക്ക് എഡിഷന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

മനുഷ്യര്‍ വേണ്ട! മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ എഐ; സ്മാര്‍ട് വൈല്‍ഡ്ലൈഫ് ഫീഡറുമായി യുഎഇ

സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 110 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

ഈഴവര്‍ പൂണൂല്‍ ധരിക്കുന്നത് ബ്രാഹ്മണ മഹിമ സൂക്ഷിക്കുന്നതിനാല്‍; വിചിത്രവാദവുമായി ജി സുധാകരന്‍