കടകംപള്ളി സുരേന്ദ്രന്‍,പ്രേംകുമാര്‍ 
Kerala

അനുനയ നീക്കവുമായി സിപിഎം; പ്രേംകുമാറിന്റെ വീട്ടിലെത്തി കടകംപള്ളി സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സിപിഎം. പ്രേംകുമാറിനെ കാണുന്നതിനായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ പ്രേംകുമാറിന്റെ കഴക്കൂട്ടത്തെ വീട്ടില്‍ എത്തിയെങ്കിലും നടന്‍ വീട്ടിലില്ലാത്തതിനാല്‍ കാണാനാകാതെ മടങ്ങി.

പ്രേംകുമാര്‍ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പമാണ് പ്രേംകുമാര്‍. നിലവില്‍ ചില പ്രശ്നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. അക്കാര്യങ്ങള്‍ പ്രേംകുമാറുമായി സംസാരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പ്രേംകുമാറുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. പ്രേംകുമാറുമായി ഫോണിലൂടെയാണ് സംസാരിച്ചത്. ഇതിന് പിന്നാലെയാണ് പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്ന അഭ്യൂഹം സജീവമായത്. എന്നാല്‍, പ്രേംകുമാര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒരു വാക്ക് പോലും പറയാതെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസം പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു പ്രേംകുമാര്‍ അതൃപ്തി പരസ്യമാക്കിയത്. തുടര്‍ഭരണം വേണ്ടെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാതിരിക്കുകയും തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നീക്കിയതും ഇരട്ട നീതിയെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം.

CPM leader Kadakampally Surendran visited actor Premkumar’s residence as part of a reconciliation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ ബൗളിങിന് മുന്നിൽ പാകിസ്ഥാന്‍ ബാറ്റിങ് 'വട്ടപൂജ്യം'; തോറ്റു അടപടലം!

ശബരിമല യുവതി പ്രവേശനം: 'സര്‍ക്കാര്‍ നിലപാട് ഒരു മിനിറ്റുകൊണ്ട് എടുക്കാന്‍ കഴിയില്ല'

അസിംപ്രേംജി യൂണിവേഴ്സിറ്റിയുടെ ബിരുദാനന്തര ബിരുദത്തിന് ചേരാം, ഫെബ്രുവരി 22 വരെ ഓൺലൈനായി അപേക്ഷിക്കാം

2 ഓവറിനിടെ പാകിസ്ഥാന് നഷ്ടം 3 വിക്കറ്റുകള്‍! 4ാം വിക്കറ്റ് 34ലും പോയി, 'മിന്നൽ' തുടക്കവുമായി ഇന്ത്യന്‍ ബൗളിങ്

നിര്‍ഭയന്‍ ഇഷാന്‍ കിഷന്‍! പാകിസ്ഥാന്റെ സ്പിന്‍ തന്ത്രം ഫലിച്ചു; ഇന്ത്യ 175ല്‍ ഒതുങ്ങി

SCROLL FOR NEXT