പിണറായി വിജയന്‍, എംവി ജയരാജന്‍ ഫയൽ
Kerala

'അഴിമതിയിലൂടെ ഒരു രൂപ പോലും സമ്പാദിക്കാത്ത നേതാവ്; പിണറായിയെയും കുടുംബത്തെയും ഇഡി വേട്ടയാടുന്നത് തടയും'

രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള അന്വേഷണ ഏജൻസിയായി ഇഡി മാറിയിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കണ്ണൂർ : പിണറായി വിജയനെയും കുടുബത്തെയും വേട്ടയാടാൻ യുഡിഎഫും ബിജെപിയും ശ്രമിച്ചാൽ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപി എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ. ചടയൻ ഗോവിന്ദൻ ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി കണ്ണൂർ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം അനുസ്‌മരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തിൽ ഇതുവരെ അഴിമതിയിലൂടെ ഒരു രൂപപോലും സമ്പാദിക്കാത്ത നേതാവായ പിണറായി വിജയനെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. നേരത്തെ തെളിവില്ലാത്തത് കൊണ്ടാണല്ലോ മാത്യൂ കുഴൽനാടൻ നൽകിയ ഹർജി കോടതി തള്ളിയത്. ഒരു തെളിവുമില്ലെന്ന് വ്യക്തമായതിനാലാണ് ഇ ഡി കേസ് എടുക്കാതിരുന്നത്.

രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള അന്വേഷണ ഏജൻസിയായി ഇഡി മാറിയിരിക്കുകയാണ്. കോൺഗ്രസ് ബിജെപി ഡീലാണ് ഇപ്പോൾ നടക്കുന്നതെന്നും എം വി ജയരാജൻ പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ചടങ്ങിൽ പങ്കെടുത്തു.

CPM leader M.V. Jayarajan speaks out against ED

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കോട്ട സ്ഫോടനം ചാവേര്‍ ആക്രമണം, ഉമര്‍ സൂത്രധാരന്‍; 7,500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

'പിണറായിയെ പൂട്ടാന്‍ ഇ ഡി വേറെ ജനിക്കണം!'

സൗദിക്ക് നേരെ ഹൂതികളുടെ ആക്രമണം; മക്ക കരാര്‍ പ്രകാരം തിരിച്ചടിക്കാന്‍ കൂടുമെന്ന് പാകിസ്ഥാന്‍

'പിണറായി വിജയന്റെ ചോരയ്ക്കായി ഇഡി മുതൽ വിഡി വരെ വീണ്ടും അണിനിരക്കുന്നു !'

'സര്‍ക്കാരിന്റെ വിവേചനാധികാരം'; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹര്‍ജി തള്ളി