സിപിഎം പതാക  /ഫയല്‍ ചിത്രം
Kerala

മറ്റത്തൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം; പഞ്ചായത്ത് പ്രസിഡന്‍റിന് കുത്തേറ്റു, പിന്നില്‍ ബിജെപിയെന്ന് ആരോപണം

മൂന്നുപേരാണ് ആക്രമണ സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: മറ്റത്തൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നാണ് സിപിഎം ആരോപിക്കുന്നത്. മറ്റത്തൂർ മോനടിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി വിശാഖിൻ്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. മൂന്നുപേരാണ് ആക്രമണ സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം.

ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വീടിന്റെ ജനൽചില്ല് തകർത്ത സംഘം വിശാഖിനെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഷാന്റോ കൈതാരത്തിന്റെ കൈക്ക് കുത്തേറ്റു. ശനിയാഴ്ച മോനടി സെൻ്ററിൽ തൂക്കിയിരുന്ന സിപിഎമ്മിന്റെ കൊടിതോരണങ്ങൾ കാണാതായിരുന്നു. ഇതിന്റെ പിന്നിൽ ബിജെപിയാണെന്ന് ആരോ​പിച്ച് വിശാഖ് വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇതിന്റെ പിന്നാലെയാണ് വിശാഖിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. പരാതി അന്വേഷിക്കാനെത്തിയ എസ്ഐ മോശമായി പെരുമാറിയതായും സിപിഎം ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT