ബലിത്തറകള്‍ സിപിഎം പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കുന്നു/ ടിവി ദൃശ്യം 
Kerala

ഇടുക്കി യൂദാഗിരിയിലെ ആഭിചാരകേന്ദ്രത്തിലേക്ക് സിപിഎം പ്രതിഷേധം; ബലിത്തറകള്‍ നശിപ്പിച്ചു

പൊലീസ് താക്കീതു നല്‍കിയിട്ടും ഇവിടെ മൃഗബലി അടക്കം നടക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഇടുക്കി തങ്കമണി യൂദാഗിരിയിലെ ആഭിചാരകേന്ദ്രത്തിനെതിരെ സിപിഎമ്മിന്റെ പ്രതിഷേധം.  കേന്ദ്രത്തിലെ മന്ത്രവാദ ബലിത്തറകള്‍ സിപിഎം പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി. പൊലീസ് താക്കീതു നല്‍കിയിട്ടും ഇവിടെ മൃഗബലി അടക്കം നടക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

തങ്കമണി യൂദാഗിരിയില്‍ റോബിന്‍ എന്നയാളുടെ സ്ഥലത്ത് അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്നാണ് മന്ത്രവാദം നടക്കുന്നതായി ആരോപണം ഉണ്ടായിരുന്നത്. നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മന്ത്രവാദവും ആഭിചാരകര്‍മ്മങ്ങളും നടക്കുന്നതായി മനസ്സിലായത്. 

ഞായറാഴ്ച പൊലീസ് നടത്തിയ പരിശോധനയില്‍ ബലിത്തറകളും പൂജാ സാമഗ്രികളും, ബലിക്ക് ഉപയോഗിച്ചിരുന്ന കത്തി ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയിരുന്നു. പൊലീസ് താക്കീത് നല്‍കി മടങ്ങിയെങ്കിലും ബലിത്തറകള്‍ പൊളിച്ചു നീക്കിയിരുന്നില്ല.

തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ഇയാളുടെ പുരയിടത്തില്‍ കയറി പരിശോധന നടത്തുകയായിരുന്നു. വാടത്തടകള്‍ കൊണ്ട് മൂടിയിട്ട നിലയിലായിരുന്നു ബലിത്തറകള്‍. ഒരു ബലിത്തറയില്‍ മന്ത്രവാദം നടത്തി കത്തി കുത്തി വെച്ച നിലയിലുമായിരുന്നുവെന്നും സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് ബലിത്തറകള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT