എ അനിഷ 
Kerala

കെ കെ രാഗേഷിന്റെ തട്ടകത്തില്‍ സിപിഎമ്മിന് തിരിച്ചടി; മുണ്ടേരി പഞ്ചായത്തില്‍ സഹോദര ഭാര്യയ്ക്ക് തോല്‍വി

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രമായ മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ അനിഷക്ക് തോല്‍വി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രമായ മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ അനിഷക്ക് തോല്‍വി. ഒന്‍പതാം വാര്‍ഡായ പാറോത്തുംചാലില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി അനിഷ യുഡിഎഫിലെ പി അഷ്‌റഫിനോട് 105 വോട്ടിനാണ് തോറ്റത്.

സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ തട്ടകമാണ് മുണ്ടേരി പഞ്ചായത്ത്. കെകെ രാഗേഷിന്റെ സഹോദര ഭാര്യയായ അനിഷയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് മുണ്ടേരി പഞ്ചായത്തില്‍ സിപിഎമ്മിന് റിബല്‍ സ്ഥാനാര്‍ഥിയുമുണ്ടായി.

വി കെ മാലിനിയാണ് സിപിഎം വിമതയായി മത്സരിച്ചത്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ തരണം ചെയ്യുന്നതിനായി കെ കെ രാഗേഷ് നേരിട്ട് ഇറങ്ങിയിട്ടും സഹോദര ഭാര്യയായ അനിഷ തോറ്റത് സിപിഎമ്മിന് വന്‍ തിരിച്ചടിയായി മാറിയിട്ടുണ്ട്.

CPM suffers setback in Munderi Panchayat ; KK Ragesh's Brother's wife defeated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുത്തുകാട്ടി യുഡിഎഫ്, എല്‍ഡിഎഫിന് ആശ്വസിക്കാവുന്നത് ജില്ലാ പഞ്ചായത്തുകളില്‍ മാത്രം

377 എടുത്തു, വെറും 61ന് ഓൾ ഔട്ടാക്കി! അണ്ടർ 19 വനിതാ ഏകദിനത്തിൽ റെക്കോർഡ് ജയവുമായി കേരളം

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

മാധ്യമ പ്രവർത്തകൻ ജി വിനോദ് അന്തരിച്ചു

വിജയ് മർച്ചൻ്റ് ട്രോഫി; കേരളത്തിനെതിരെ മുംബൈയ്ക്ക് ലീഡ്

SCROLL FOR NEXT