യൂസഫ് പത്താന്‍-Yusuf Pathan FACEBOOK
Kerala

'അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകും'; നിലമ്പൂരില്‍ പ്രചാരണത്തിനായി ക്രിക്കറ്റ് താരം യൂസഫ് പത്താനും

ഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇവിടത്തെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് അന്‍വറെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും വ്യക്തിപരമായി തന്റെയും പിന്തുണ അന്‍വറിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

നിലമ്പൂര്‍: പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നിലമ്പൂരിലെത്തി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍. പിവി അന്‍വര്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനാണെന്നും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി കൂടിയായ യൂസഫ് പത്താന്‍ (Yusuf Pathan)പറഞ്ഞു.

നിലമ്പൂരില്‍ എത്തിയ യൂസഫ് പത്താന്‍ ടര്‍ഫില്‍ ബാറ്റ് എടുത്ത് കുട്ടികളുമായി അല്‍പനേരം ക്രിക്കറ്റ് കളിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ ചലനങ്ങളുണ്ടാക്കാന്‍ സാധിക്കും. പി വി അന്‍വര്‍ ഈ തെരഞ്ഞെടുപ്പില്‍ പ്ലെയര്‍ ഓഫ് ദ് മാച്ചാവും എന്നും യൂസഫ് പത്താന്‍ പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇവിടത്തെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് അന്‍വറെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും വ്യക്തിപരമായി തന്റെയും പിന്തുണ അന്‍വറിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച രാത്രിയോടെയാണ് യൂസഫ് പത്താന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയത്. ഇവിടെ താരത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയിരുന്നു. പിന്നാലെ കോഴിക്കോട് വിശ്രമിച്ചതിന് ശേഷമാണ് നിലമ്പൂരിലേക്ക് ഞായറാഴ്ച രാവിലെയോടെ യൂസഫ് പഠാന്‍ വന്നത്.

നിലമ്പൂരിലെ പരസ്യപ്രചാരണം അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെയാണ് അന്‍വറിനായി യൂസഫ് പത്താന്‍ നിലമ്പൂരിലെത്തിയത്. വൈകിട്ട് മൂന്ന് മണിക്ക് വടപുറം മുതല്‍ നിലമ്പൂര്‍ ടൗണ്‍വരെ പിവി അന്‍വറിനൊപ്പം യൂസഫ് പത്താന്‍ റോഡ് ഷോയില്‍ പങ്കെടുക്കും. രാത്രി ഏഴ് മണിക്ക് വഴിക്കടവിലെ പൊതുയോഗത്തിലും യൂസഫ് പത്താന്‍ സംസാരിക്കും.

ഓപ്പറേഷന്‍ സിന്ദൂറില്‍ എന്തായിരുന്നു ഐഎസ്ആര്‍ഒയുടെ പങ്ക്? എസ് സോമനാഥ് പറയുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT