Dileep file
Kerala

'ദിലീപിനെ പൂട്ടണം'; വാട്‌സ് ആപ്പ് ഗൂപ്പുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച്

ഈ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഉന്നത പൊലീസുദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ പേരുകള്‍ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിനെതിരെ എന്ന പേരില്‍ തുടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പിന് പിന്നില്‍ ദിലീപ് തന്നെയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ദിലീപിനെ പൂട്ടണം എന്ന പേരിലായിരുന്നു വാട്‌സ് ആപ്പ് ഗ്രൂപ്പ്. കേസിന്റെ അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനും വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഉന്നത പൊലീസുദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ പേരുകള്‍ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. 2017ല്‍ ദിലീപ് ജയിലിലായിരുന്ന സമയത്താണ് ഗ്രൂപ്പ് ആരംഭിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

മുന്‍ ഭാര്യയും നടിയുമായ മഞ്ജുവാര്യരുടെ പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ക്കുകയായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. മുന്‍ ഭാര്യയും നടിയുമായ മഞ്ജുവാര്യരുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു. കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന എഡിജിപി ബി സന്ധ്യയുടെ പേരും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഉന്നതരായ വ്യക്തികള്‍ ദിലീപിനെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമമെന്നാണ് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്. ദിലിപീന്റെ സഹോദരന്‍ അനൂപിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാത്തിയപ്പോഴാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. എട്ട് വര്‍ഷത്തിന് ശേഷമാണ് വിധി പറയുന്നത്. ദേശീയ തലത്തില്‍ വരെ ശ്രദ്ധയാകര്‍ഷിച്ച കേസിലാണ് നാളെ വിധി വരുന്നത്. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

Crime Branch uncovers a fake WhatsApp group targeting Dileep in the actress assault case. The verdict is expected soon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കത്തിച്ചുകളയും, ദിലീപ് നടിയെ ഭീഷണിപ്പെടുത്തി'; സിദ്ദിഖും ഭാമയും ആദ്യം പറഞ്ഞത്, വിചാരണയ്ക്കിടെ മൊഴി മാറ്റിയത് 28 പേര്‍

'കഴിഞ്ഞു പോയ അസ്തമയത്തില്‍ നിരാശയില്ല, ഉദയത്തില്‍ പ്രത്യാശിക്കുന്നു'; വിധി ദിവസം അരുണ്‍ ഗോപിയുടെ കുറിപ്പ്

'ഡോണള്‍ഡ് ട്രംപ് അവന്യു മുതല്‍ ഗൂഗിള്‍ സ്ട്രീറ്റ് വരെ'; ഹൈദരബാദിലെ റോഡുകളുടെ പേരുകള്‍ മാറ്റി കോണ്‍ഗ്രസ് സര്‍ക്കാര്‍; കാരണം ഇതാണ്

വീണ്ടും കൂപ്പുകുത്തി രൂപ, ഡോളറിനെതിരെ 90ന് മുകളില്‍; സെന്‍സെക്‌സ് 350 പോയിന്റ് ഇടിഞ്ഞു

'ഓം ശാന്തി ഓം.....', അമ്പരപ്പിച്ച് വനിതാ എംപിമാര്‍; ജിന്‍ഡാല്‍ വിവാഹ വേദിയിലെ നൃത്തം വൈറല്‍

SCROLL FOR NEXT