തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫയല്‍ ചിത്രം
Kerala

മെഡിക്കൽ കോളജിൽ തോക്കുമായി ക്രിമിനൽ കേസ് പ്രതി; എത്തിയത് കൂട്ടുകാരനെ തേടി, ഓടി രക്ഷപ്പെട്ടു

കല്ലമ്പലം സ്വദേശി സതീഷ് സ്രാവണാണ് ആശുപത്രിയിൽ തോക്കുമായി അതിക്രമിച്ച് കയറിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാ​ഹിത വിഭാ​ഗത്തിൽ എയർപിസ്റ്റളുമായി എത്തി ക്രിമിനൽ കേസ് പ്രതി. കല്ലമ്പലം സ്വദേശി സതീഷ് സ്രാവണാണ് ആശുപത്രിയിൽ തോക്കുമായി അതിക്രമിച്ച് കയറിയത്. ഓടിരക്ഷപ്പെട്ട ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ‌

ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്. അത്യാഹിതവിഭാഗത്തിലുള്ള കൂട്ടുകാരനെ തേടിയാണ് ഇയാൾ എത്തിയത്. അത്യാഹിത വിഭാഗത്തിൽ ബഹളം വച്ചതിനെ തുടർന്ന് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഇയാളെ കയറ്റി വിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ വാതിലിൽ പരിശോധനയ്ക്ക് നിന്ന സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനാണ് ഇയാൾ ഒളിപ്പിച്ചിരുന്ന പിസ്റ്റൾ കണ്ടെത്തിയത്. ഇയാളെ പിടിച്ചുവെക്കാൻ സുരക്ഷാ ഉദ്യോ​ഗസ്ഥർ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. സതീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പിസ്റ്റർ പൊലീസ് കസ്റ്റഡിയിലെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം