പ്രതീകാത്മക ചിത്രം 
Kerala

നായ്ക്കുട്ടിയോട് വീണ്ടും ക്രൂ‌രത ; ചാക്കു കൊണ്ടു മൂടിക്കെട്ടി പുഴയിൽ കെട്ടിത്താഴ്ത്തി

മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തിലാണ് നായ്ക്കുട്ടിയെ കണ്ടെത്തിയത് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദേഹമാകെ മുറിവുകളുമായി മരണാസന്നനായി നായ്ക്കുട്ടിയെ കണ്ടെത്തി.  മുഖം ചാക്കു കൊണ്ടു മൂടിക്കെട്ടി കയറുകൊണ്ട് പുഴയിലേക്കു കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു നായ. മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തിൽ കണ്ടെത്തിയ നായ്ക്കുട്ടിയെ മൃഗാശുപത്രിയിൽ എത്തിച്ചു. 

രാവിലെ കുളിക്കാൻ എത്തിയ ആനപ്പാപ്പാനായിരുന്ന ഈശ്വരനാണ് നായയെ കണ്ടത്. കയറിൽ കെട്ടിവലിച്ചാണു നായയെ പുഴയ്ക്കരികിലെ നടപ്പാതയിലേക്കു എത്തിച്ചിരിക്കുന്നത്. നടപ്പാത നിറയെ രക്തംപ്പാടും നായയെ വലിച്ചിഴച്ചതിന്റെ അടയാളവുമുണ്ട്. റോഡിലൂടെ വലിച്ചിഴയ്ക്കുന്നതിനിടെ കാലുകളിലെ നഖങ്ങളെല്ലാം വീണ്ടു കീറിയിട്ടുണ്ടെന്നും മൃഗസ്നേഹികളുടെ സംഘടനയായ ദയയുടെ കോഓർഡിനേറ്റർ അമ്പിളി പുരയ്ക്കൽ പറഞ്ഞു. 

സംഭവം അറിഞ്ഞെത്തിയ മുഹമ്മദ് ഷാ, ബിജു നാരായണൻ, കെ വി മനോജ് എന്നിവർ ചേർന്നാണ് നായയെ മൃഗ ഡോക്ടറുടെ അടുത്തെത്തിച്ചത്. വിവരം പൊലീസിൽ അറിയിച്ചെ‌ന്നും പരാതി നൽകിയിട്ടുണ്ടെന്നും ദയ പ്രവർത്തകർ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT