അഹമ്മദ് ഉനൈസ് 
Kerala

47 കോടിയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍

എല്‍ഡിഎഫിന്റെ ഭാഗമായ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് അംഗമാണ് ഉനൈസ്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: 47 കോടിയുടെ സാമ്പത്തിക തട്ടിപ്പില്‍ കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ അറസ്റ്റില്‍. കൗണ്‍സിലര്‍ അഹമ്മദ് ഉനൈസാണ് ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍ ഹൈദരാബാദ് പൊലീസിന്റെ പിടിയിലായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊടുവള്ളി പൊലീസിന്റെ സഹായത്തോടെ ഹൈദരാബാദ് പൊലീസ് കൊടുവള്ളിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. കൊടുവള്ളി നഗരസഭ 12ാം വാര്‍ഡ് കൗണ്‍സിലറാണ് ഇയാള്‍. എല്‍ഡിഎഫിന്റെ ഭാഗമായ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് അംഗമാണ് ഉനൈസ്.

47 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉനൈസിന് പങ്കുണ്ടെന്ന് കണ്ടെത്തിയെന്നും ഇയാളെ അറസ്റ്റു ചെയ്ത് ഹൈദരാബാദിലേക്ക് കൊണ്ടു പോയെന്നും കൊടുവള്ളി പൊലീസ് പറഞ്ഞു. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പിടിയിലായ മൂവാറ്റുപുഴ സ്വദേശി ഫിറോസില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉനൈസിലേക്ക് അന്വേഷണം എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും