മണിപ്പൂരിൽ പ്രതിഷേധക്കാർ കാർ കത്തിച്ചപ്പോൾ പിടിഐ
Kerala

മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ വീടിന് നേരെ ആക്രമണം, കോഴിക്കോട് ഇന്ന് യുഡിഎഫ് ഹർത്താൽ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സംഘര്‍ഷം പടരുന്ന മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ വീട്ടിലേക്ക് പ്രതിഷേധക്കാര്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

സംഘര്‍ഷം പടരുന്ന മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ വീട്ടിലേക്ക് പ്രതിഷേധക്കാര്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ സേനയ്ക്ക് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കേണ്ടി വന്നു. സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇംഫാല്‍ വെസ്റ്റിലും ഇംഫാല്‍ ഈസ്റ്റിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വീടിന് നേരെ ആക്രമണം; കര്‍ഫ്യൂ ഏര്‍പ്പെടുത്തി, ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചു

മണിപ്പൂരിൽ പ്രതിഷേധക്കാർ കാർ കത്തിച്ചപ്പോൾ

കോഴിക്കോട് യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി; സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട് യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി

പതിനെട്ടാം പടി കയറുന്നത് മണിക്കൂറിൽ മൂവായിരത്തിലധികം ഭക്തർ, ഇതുവരെ ശബരിമലയില്‍ എത്തിയത് 83,429 പേർ

ശബരിമല

നാല് മണിക്കൂര്‍ നീണ്ട തിരച്ചില്‍, ചതുപ്പില്‍ ഒളിച്ചിരുന്ന കുറുവ സംഘത്തിലെ പ്രതിയെ പിടികൂടി

സന്തോഷ്

രോഹിത് ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ കളിക്കുമോ?; 'അവന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നുവെങ്കില്‍...'

രോഹിത് ശർമ

ഓസ്ട്രേലിയക്കെതിരെ നവംബര്‍ 22 ന് പെര്‍ത്തില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ബിസിസിഐ മുന്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ഭാര്യ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനാല്‍ വെള്ളിയാഴ്ച രോഹിത് രണ്ടാമതും അച്ഛനായി. ഭാര്യയുടെ ഡെലിവറി തീയതി ആദ്യ ടെസ്റ്റിനോട് അടുപ്പിച്ചാണ് വരുന്നത് എന്നത് കൊണ്ട് ഒന്നാം ടെസ്റ്റിന് കളിക്കാന്‍ സാധിക്കില്ലെന്നായിരുന്നു രോഹിത് ബിസിസിഐയെ നേരത്തെ അറിയിച്ചിരുന്നത്. രോഹിത്തില്ലാതെയാണ് ടീമിലെ മറ്റംഗങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് പോയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത