ഫയല്‍ ചിത്രം 
Kerala

നവകേരള സദസില്‍  മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുക്കണം; കുസാറ്റ് സര്‍വകലാശാലയുടെ സര്‍ക്കുലര്‍

പരിപാടി ഗംഭീരവിജയമാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സര്‍ക്കാരിന്റെ നവകേരള സദസില്‍ യൂണിവേഴ്സിറ്റിയിലെ മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കുസാറ്റ് വൈസ് ചാന്‍സലറുടെ സര്‍ക്കുലര്‍. വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം രജിസ്ട്രാര്‍ ആണ് സര്‍ക്കുലര്‍ ഇറക്കിയത്. അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും പങ്കെടുക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

എട്ടിനാണ് പത്തടിപ്പാലത്ത് നവകേരള സദസ് നടക്കുന്നത്. പരിപാടി ഗംഭീരവിജയമാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. 

അതേസമയം മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളന വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്നാണ് പൊലീസ് നിര്‍ദേശം. ഭക്ഷണശാലകളിലേക്കുള്ള ഭക്ഷണം മറ്റ് സ്ഥലങ്ങളിലേ പാചകം ചെയ്യാവൂ എന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലുവ ഈസ്റ്റ് പൊലീസിന്റേതാണ് നിര്‍ദേശം. ആലുവ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ഈ മാസം ഏഴിനാണ് നവകേരള സദസ്സ് നടക്കുക.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT