അതുൽ തമ്പി, സാറ തോമസ് 
Kerala

നടുങ്ങി നാട്; മരിച്ച നാല് പേരേയും തിരിച്ചറിഞ്ഞു; കൂത്താട്ടുകുളം, വടക്കൻ പറവൂർ, താമരശ്ശേരി സ്വദേശികൾ; ഒരാൾ ഇതര സംസ്ഥാന വിദ്യാർഥി

മഴയും ജന ബാഹുല്യവുമാണ് ദുരന്തത്തിലേക്ക് നയിച്ചത്. സന്തോഷത്തിന്റെ സം​ഗീത രാവിലാണ് അപ്രതീക്ഷിത ദുരന്തം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച ​കുസാറ്റ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് വിദ്യാർഥികളേയും തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, വടക്കൻ പറവൂർ സ്വദേശി ആൻ ഡ്രിഫ്റ്റ, താമരശ്ശേരി സ്വദേശി സാറ തോമസ്, ഇതര സംസ്ഥാനത്തു നിന്നു പഠിക്കാനെത്തിയ ജിതേന്ദ്ര ദാമു എന്നിവരാണ് മരിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും നാല് പേരുടേയും മരണം സംഭവിച്ചിരുന്നു.

മഴയും ജന ബാഹുല്യവുമാണ് ദുരന്തത്തിലേക്ക് നയിച്ചത്. സന്തോഷത്തിന്റെ സം​ഗീത രാവിലാണ് അപ്രതീക്ഷിത ദുരന്തം. മരിച്ചവരെല്ലാം എൻജിനീയറിങ് വിദ്യാർഥികളാണ്.

വിവിധ കോളജുകളിൽ നിന്നു വിദ്യാർഥികൾ പരിപാടിക്കായി എത്തിയിരുന്നു. ഓഡിറ്റോറിയത്തിൽ കൊള്ളാവുന്നതിലും അധികം പേർ പരിപാടിക്കായി തടിച്ചുകൂടിയിരുന്നു. എതെല്ലാം ക്യാംപസുകളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെ ഉണ്ടായിരുന്നു എന്ന വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടില്ല. 

4 വിദ്യാർഥികളുടെ നില ​ഗുരുതരം. 64 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 15 വിദ്യാർഥികൾ അത്യാഹിത വിഭാ​ഗത്തിലും മറ്റുള്ളവർ നിരീക്ഷണത്തിലുമാണ്. കലക്ടർ സ്ഥിരീകരിച്ചു. 

ഫെസ്റ്റിന്റെ ഭാ​ഗമായി സംഘടിപ്പിച്ച ബോളിവുഡ് നായക നിഖിത ​ഗാന്ധിയുടെ ​ഗാനമേളയ്ക്കിടെയാണ് അതിദാരുണ സംഭവം. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം.

പരിപാടിക്കിടെ മഴ പെയ്തതോടെ ഓഡിറ്റോറിയത്തിലേക്ക് ജനക്കൂട്ടം ഇരച്ചു കയറിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. ഓഡിറ്റോറിയത്തിനു ഒരു വാതിൽ മാത്രമേ ഉള്ളു. പടിക്കെട്ടുകളുമുണ്ട്. പടിക്കെട്ടിൽ വിദ്യാർഥികൾ വീണതോടെ അതിനു മുകളിൽ മറ്റു വിദ്യാർഥികളും വീണതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. 

​ഗാനമേള നടക്കുന്നതിടെ വിദ്യാർഥികൾ നൃത്തം ചെയ്യുകയായിരുന്നു. അതിനിടെയാണ് മഴ പെയ്തത്. ഇതോടെ പുറത്തു നിന്നുള്ളവർ ഇരച്ചു കയറി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT