സൂരജ് സന്തോഷ് / ഫോട്ടോ: ഫെയ്‌സ് ബുക്ക് 
Kerala

ഗായകന്‍ സൂരജ് സന്തോഷിനെതിരെയുള്ള സൈബര്‍ ആക്രമണം; ഒരാള്‍ അറസ്റ്റില്‍

സൂരജ് സന്തോഷിനെ ഫോണില്‍ വിളിച്ച് ഭീഷണി ഉയര്‍ത്തിയ സംഭവത്തിലാണിപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗായകന്‍ സൂരജ് സന്തോഷിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശിയായ ഉണ്ണിക്കൃഷ്ണനാണ് അറസ്റ്റിലായത്. പൂജപ്പുര പൊലീസാണ് അറസ്റ്റ് ചെയ്തത്. 

സൂരജ് സന്തോഷിനെ ഫോണില്‍ വിളിച്ച് ഭീഷണി ഉയര്‍ത്തിയ സംഭവത്തിലാണിപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്. സൂരജിനെ ഫോണിലൂടെ അസഭ്യം പറഞ്ഞെന്നും സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്‌തെന്നുമാണ് അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. 

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള കെ എസ് ചിത്രയുടെ പ്രതികരണത്തിന് ശേഷം നിരവധി ആളുകള്‍ അവര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതില്‍ സൂരജ് സന്തോഷും പ്രതികരിച്ചിരുന്നു. കെ എസ് ചിത്രയെ പോലുള്ള കപട മുഖങ്ങള്‍ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നാണ് ഗായകന്‍ സൂരജ് സന്തോഷ് പറഞ്ഞത്. ഇതോടെ സൈബര്‍ ആക്രമണങ്ങള്‍ സൂരജിന് നേരെയും ഉയര്‍ന്നു. സോഷ്യല്‍ മീഡിയക്ക് പുറമേ സൂരജിനെ നേരിട്ട് ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞ സംഭവങ്ങളുമുണ്ടായിരുന്നു. ആക്രമണങ്ങള്‍ രൂക്ഷമായതോടെ സൂരജ് പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവയ്പ്പ്; ഡ്രൈവർക്ക് പരിക്ക്, പിന്നിൽ ബിഷ്ണോയ് സംഘം?

ഫ്രാന്‍സില്‍ പ്രക്ഷോഭം തീവ്രമാകുന്നു; പ്രസിദ്ധമായ ലിമോസ് ടൗണ്‍ ഹാള്‍ തീയിട്ട് നശിപ്പിച്ച് പ്രതിഷേധക്കാര്‍

ഹോർട്ടിവൈൻ വിവാദം, നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവയ്പ്പ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കൊടുംകുറ്റവാളികളുമായി വഴിവിട്ട ബന്ധം; പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

പാൽ കുടുങ്ങി അല്ല, ആലപ്പുഴയിൽ 2 വയസുകാരൻ മരിച്ചത് പോഷകാഹാരം കിട്ടാതെ