കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയുടെ സ്‌ക്രീന്‍ഷോട്ട്‌ 
Kerala

തട്ടിപ്പില്‍ വീണോ?, സൈബര്‍ ക്രൈമുകള്‍ ഉടനടി സര്‍ക്കാര്‍ പോര്‍ട്ടല്‍ വഴി റിപ്പോര്‍ട്ട് ചെയ്യാം; ചെയ്യേണ്ടത് ഇത്രമാത്രം- വീഡിയോ 

ഓരോ ദിവസം കഴിയുന്തോറും സൈബര്‍ ക്രൈമുകള്‍ വര്‍ധിച്ച് വരികയാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓരോ ദിവസം കഴിയുന്തോറും സൈബര്‍ ക്രൈമുകള്‍ വര്‍ധിച്ച് വരികയാണ്. സാങ്കേതികവിദ്യയുടെ വികാസത്തിനൊപ്പം ഇതെങ്ങനെ ദുരുപയോഗം ചെയ്യാം എന്ന് ചിന്തിക്കുന്ന തട്ടിപ്പുകാരും കൂടി വരികയാണ്. അതിനാല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുമ്പോള്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ ഇക്കാര്യം ഉടന്‍ തന്നെ അധികൃതരെ അറിയിക്കേണ്ടതാണ്. ഇപ്പോള്‍ സൈബര്‍ ക്രൈമുകള്‍ സര്‍ക്കാരിന്റെ സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴി റിപ്പോര്‍ട്ട് ചെയ്യുന്ന രീതി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്.

ആദ്യം www.cybercrime.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  ഹോം സ്‌ക്രീനില്‍ മെനുവില്‍ കാണുന്ന റിപ്പോര്‍ട്ട് സൈബര്‍ ക്രൈം എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഇതില്‍  സാമ്പത്തിക തട്ടിപ്പ്, മറ്റു സൈബര്‍ ക്രൈമുകള്‍ എന്നിവ കാണാം. സാമ്പത്തിക തട്ടിപ്പ് ആണെങ്കില്‍ ഈ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത ശേഷം ഫയല്‍ എ കംപ്ലയിന്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക. i accept എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടലില്‍ എത്തുന്നു. പുതിയ യൂസര്‍ ആണെങ്കില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം.തുടര്‍ന്ന് ലോഗിന്‍ ഐഡി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കി പരാതി റിപ്പോര്‍ട്ട് ചെയ്യാം.

മറ്റു സൈബര്‍ തട്ടിപ്പുകള്‍ ആണെങ്കില്‍ മെയ്ന്‍ മെനുവില്‍ other cyber crime എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം നേരത്തെ പറഞ്ഞ പോലെ തന്നെ വിവരങ്ങള്‍ നല്‍കുക. മെയ്ന്‍ മെനുവിലെ ട്രാക്ക് യുവര്‍ കംപ്ലയിന്റ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് പരാതിയുടെ തല്‍സ്ഥിതി അറിയാനും സാധിക്കുമെന്നും കേരള പൊലീസ് പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

SCROLL FOR NEXT