Pinarayi Vijayan 
Kerala

'പിഞ്ചുമനസ്സുകളില്‍ വര്‍ഗീയ വിഷം കുത്തിവെക്കാനുള്ള ഗൂഢലക്ഷ്യം; ഉത്തരവ് പിന്‍വലിച്ചോടിയതുകൊണ്ട് ചെയ്ത തെറ്റ് ഇല്ലാതാവുന്നില്ല'

നമ്മുടെ കുഞ്ഞുങ്ങളെ വര്‍ഗീയതയുടെ പരീക്ഷണവസ്തുക്കളാക്കാന്‍ അനുവദിക്കില്ല എന്ന ആ ഉറച്ച ജാഗ്രതയാണ് യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ കാറ്റില്‍പ്പറത്തിയിരിക്കുന്നത്. scholarshipN Shamsuddeen

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളെ സംഘപരിവാറിന്റെ പരീക്ഷണശാലകളാക്കി മാറ്റാന്‍ യുഡിഎഫ് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും കൂട്ടുനില്‍ക്കുന്നത് അത്യന്തം അപകടകരമായ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ആര്‍എസ്എസ് പോഷകസംഘടനയായ ബാലഗോകുലം കുട്ടികള്‍ക്കായി പുറത്തിറക്കുന്ന 'മയില്‍പ്പീലി' മാസികയുടെ 'യങ് സ്‌കോളര്‍' പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങളില്‍ അനുമതി നല്‍കിയ നടപടി, പിഞ്ചുമനസ്സുകളില്‍ വര്‍ഗീയവിഷം കുത്തിവെക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണെന്നും പിണറായി പറഞ്ഞു.

ആര്‍എസ്എസിന്റെ അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ ജനറല്‍ സെക്രട്ടറി ടി അനൂപ് കുമാറിന്റെ അപേക്ഷയിന്മേലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. ഇതേ വ്യക്തിയെ തന്നെയാണ് കഴിഞ്ഞ ദിവസം സംസ്ഥാന സ്‌കൂള്‍ കരിക്കുലം കമ്മിറ്റിയിലേക്ക് യുഡിഎഫ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തത് എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെയും സര്‍ക്കാരിന്റെയും അറിവോടെയാണ് ഈ നഗ്‌നമായ സംഘപരിവാര്‍ പ്രീണനം നടക്കുന്നത് എന്നത് വ്യക്തമാണ്.

2017-ലാണ് മയില്‍പ്പീലി ഈ പരീക്ഷ ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലം ഇത്തരം വര്‍ഗീയ അജണ്ടകള്‍ക്ക് കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ യാതൊരു ഇടവും നല്‍കിയിരുന്നില്ല. നമ്മുടെ കുഞ്ഞുങ്ങളെ വര്‍ഗീയതയുടെ പരീക്ഷണവസ്തുക്കളാക്കാന്‍ അനുവദിക്കില്ല എന്ന ആ ഉറച്ച ജാഗ്രതയാണ് യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ കാറ്റില്‍പ്പറത്തിയിരിക്കുന്നത്.

സംഘപരിവാര്‍ അജണ്ടകള്‍ക്ക് മുന്നില്‍ മുട്ടിലിഴയുന്ന യുഡിഎഫ് സര്‍ക്കാരിന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും നടപടി കേരളത്തിന്റെ മതനിരപേക്ഷ സമൂഹം ഒരിക്കലും അംഗീകരിച്ചു തരില്ല. പ്രതിഷേധമുയര്‍ന്നപ്പോള്‍ ഉത്തരവ് പിന്‍വലിച്ചോടിയതുകൊണ്ട് ചെയ്ത തെറ്റ് ഇല്ലാതാവുന്നില്ല. കുഞ്ഞുമനസ്സുകളില്‍ വര്‍ഗീയത വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം പരിപാടികള്‍ക്ക് പൊതുവിദ്യാലയങ്ങളെ വിട്ടുനല്‍കാന്‍ തയ്യാറായ വിദ്യാഭ്യാസ മന്ത്രി കേരളീയ സമൂഹത്തോട് മാപ്പു പറയണം. കരിക്കുലം കമ്മിറ്റിയിലെ ആര്‍എസ്എസ് പ്രതിനിധിയുടെ നോമിനേഷന്‍ ഉടനടി റദ്ദാക്കുകയും വേണം. കേരളത്തിന്റെ അഭിമാനമായ മതനിരപേക്ഷ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ഈ നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുക തന്നെ ചെയ്യുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

Dangerous move by UDF govt, Education Dept to turn public schools into Sangh Parivar labs: Pinarayi Vijayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൗമാര ത്രില്ലർ!!! പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; ഏഷ്യാ കപ്പില്‍ 9ാം മുത്തം!

6 റൺസിനിടെ 4 വിക്കറ്റ് പിഴുതു, വെറും 65ൽ ഓൾ ഔട്ടാക്കി! ബിഹാറിനെ തകർത്ത് കേരള വനിതകൾ

പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടം; ക്ഷേത്ര സ്വത്തുക്കളില്‍ തന്ത്രിമാര്‍ക്ക് അവകാശമില്ല; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സഞ്ജു 4 റണ്‍സില്‍ ക്ലീൻ ബൗൾഡ്! കേരളത്തിന് ദയനീയ തോല്‍വി

ക്ഷേത്ര സ്വത്തുക്കളില്‍ തന്ത്രിമാര്‍ക്ക് അവകാശമില്ല; ദേവസ്വം സ്വത്തുക്കള്‍ ദേവന് സ്വന്തം; ഹൈക്കോടതി