എൻസിബിയുടെ കൊച്ചി സോണൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്ത ലഹരി വസ്തുക്കൾ /KETAMELON എക്സ്
Kerala

ഡാര്‍ക് നെറ്റ് മയക്കുമരുന്ന് വില്‍പന ശൃംഖല 'കെറ്റാമെലന്‍' തകര്‍ത്തു, സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശി

കെറ്റാമെലോണിന്റെ സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ ആണെന്നും ഇയാള്‍ രണ്ട് വര്‍ഷമായി വിവിധ ഡാര്‍ക്ക് നെറ്റ് മാര്‍ക്കറ്റുകളില്‍ ലഹരി വില്‍പന നടത്തുന്നുണ്ടെന്നും എന്‍സിബി അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് വില്‍പന ശൃംഖല 'കെറ്റാമെലന്‍' തകര്‍ത്തെന്ന് എന്‍സിബി (നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ). കെറ്റാമെലനിന്‍റെ സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ ആണെന്നും ഇയാള്‍ രണ്ട് വര്‍ഷമായി വിവിധ ഡാര്‍ക്ക് നെറ്റ് മാര്‍ക്കറ്റുകളില്‍ ലഹരി വില്‍പന നടത്തുന്നുണ്ടെന്നും എന്‍സിബി അറിയിച്ചു. നാല് മാസം നീണ്ട അന്വേഷണമാണ് ലക്ഷ്യം കണ്ടത്. മയക്കുമരുന്നടക്കം പിടിച്ചെടുത്തു.

രണ്ട് വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ലെവല്‍ 4 ഡാര്‍ക്ക്‌നെറ്റ് വില്‍പ്പന സംഘമാണ് കെറ്റാമെലോണ്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബാംഗ്ലൂര്‍, ചെന്നൈ, ഭോപ്പാല്‍, പട്‌ന, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ പ്രധാന നഗരങ്ങളിലേക്ക് മയക്കുമരുന്നായ എല്‍എസ്ഡി കയറ്റി അയച്ചിരുന്നു. എന്‍സിബി പിടിച്ചെടുത്ത മരുന്നുകള്‍ക്ക് ഏകദേശം 35.12 ലക്ഷം രൂപ വിലവരും. എല്‍എസ്ഡി ബ്ലോട്ടുകള്‍ ഓരോന്നിനും 2,500-4,000 രൂപ വിലവരും.

ജൂണ്‍ 28 ന് കൊച്ചിയിലെ മൂന്ന് തപാല്‍ പാഴ്‌സലുകളില്‍ നിന്ന് 280 എല്‍എസ്ഡി ബ്ലോട്ടുകള്‍ പിടിച്ചെടുത്തു. അന്വേഷണത്തില്‍ ഒരു സംശയാസ്പദമായ വ്യക്തിയാണ് പാഴ്‌സലുകള്‍ ബുക്ക് ചെയ്തതെന്ന് കണ്ടെത്തി. ജൂണ്‍ 29 ന് അദ്ദേഹത്തിന്റെ വസതിയില്‍ പരിശോധന നടത്തി. തിരച്ചിലിനിടെ മയക്കുമരുന്നും ഡാര്‍ക്ക്‌നെറ്റ് മാര്‍ക്കറ്റുകളിലേക്ക് ആക്സസ് ചെയ്യാന്‍ ഉപയോഗിക്കുന്ന പെന്‍ ഡ്രൈവ്, ഒന്നിലധികം ക്രിപ്റ്റോകറന്‍സി വാലറ്റുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവയുള്‍പ്പെടെ വസ്തുക്കളും പിടിച്ചെടുത്തു. പ്രതിയെയും കൂട്ടാളിയെയും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

NCB (Narcotics Control Bureau) says it has busted India's largest darknet drug trafficking network,KETAMELON

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍