ശാന്തി, ശാന്ത, dies 
Kerala

മകൾ മരിച്ചു; വിവരമറിഞ്ഞ് ഹൃദയാഘാതം, അമ്മയ്ക്കും മരണം

ഒറ്റപ്പാലത്താണ് മകളും പിന്നാലെ അമ്മയും മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

പാലക്കാട്: മകളുടെ മരണ വിവരമറിഞ്ഞതിനു പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. ഒറ്റപ്പാലം മനിശ്ശേരി ചുണ്ടിച്ചിപറമ്പിൽ 74 കാരിയായ ശാന്തയും മകൾ 56 കാരിയായ ശാന്തിയുമാണ് മരിച്ചത്.

നെഞ്ചുവേദന മൂലം മായന്നൂരിലെ ഭർത്താവിന്റെ വീട്ടിൽ നിന്നു ശാന്തിയെ ഇന്നലെയാണ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാന്തി ഇന്ന് രാവിലെ ചികിത്സയ്ക്കിടെ മരണപ്പെട്ടു.

മരണ വിവരമറിഞ്ഞ് മാതാവ് ശാന്തയ്ക്ക് ഹൃദയാഘാതം സംഭവിച്ചു. പിന്നാലെ മരണവും. മാതാവിന്റെ മൃതദേഹം മനിശ്ശേരിയിലെ വീട്ടിലും മകളുടെ മൃതദേഹം മായന്നൂരിലെ ഭർത്താവിന്റെ വീട്ടിലും എത്തിച്ചു. നാളെയാണ് സംസ്കാരം

Daughter dies mother suffers fatal heart attack

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

അത് കോണ്‍ഗ്രസ് നിലപാടല്ല; ചീഫ് ജസ്റ്റിസിനെതിരായ എക്‌സ് പോസ്റ്റില്‍ നിരുപാധികം മാപ്പുപറഞ്ഞ് കെപിസിസി

വിശാൽ ജോർജിന് ഡബിൾ സെഞ്ച്വറി; ആത്രേയ ക്ലബിന് കൂറ്റൻ സ്കോർ

'ജിഎസ്ടിയില്‍ നേട്ടം; നികുതി ചോര്‍ച്ച തടഞ്ഞു; സംസ്ഥാനത്ത തനത് വരുമാനം വര്‍ധിച്ചു'

സികെ നായിഡു ട്രോഫി; കേരളത്തിനെതിരെ വിദർഭയ്ക്ക് മികച്ച തുടക്കം