M S Anilkumar joins BJP Facebook
Kerala

തൃശൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ഡിസിസി വൈസ് പ്രസിഡന്റ് എം എസ് അനില്‍കുമാര്‍ ബിജെപിയിലേയ്ക്ക്

കെഎസ്‌യുവിലൂടെയാണ് അനില്‍കുമാര്‍ രാഷ്ട്രീയ രംഗത്തേക്ക് എത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേയ്ക്ക്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് ഷാള്‍ അണിയിച്ച് അനില്‍ കുമാറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, സംസ്ഥാന പ്രഭാരി മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍, കേന്ദ്രമന്ത്രി ശോഭാ കരന്തലജെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കെഎസ്‌യുവിലൂടെയാണ് അനില്‍കുമാര്‍ രാഷ്ട്രീയ രംഗത്തേക്ക് എത്തിയത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡി സി സി സെക്രട്ടറി, ഡി സി സി വൈസ് പ്രസിഡന്റ് തുടങ്ങി വിവിധ തലങ്ങളില്‍ കോണ്‍ഗ്രസിന് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു.

നിലവില്‍ റെഡ്‌ക്രോസ് സൊസൈറ്റി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് അനില്‍കുമാര്‍. തൃശൂര്‍ ജില്ലയില്‍ ബിജെപിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് മത തീവ്രവാദ സംഘങ്ങള്‍ക്ക് അടിമപ്പെട്ടുവെന്നും അഡ്വ. അനില്‍ കുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചതിന് ശേഷം പറഞ്ഞു.

DCC Vice President M S Anilkumar joins BJP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT