തൃശൂരിലെ കുന്നംകുളം ചൊവ്വന്നൂരില്‍ വാടകകോര്‍ട്ടേഴ്സില്‍ പാതി കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തി 
Kerala

ക്വാര്‍ട്ടേഴ്സില്‍ പാതി കത്തിയ നിലയില്‍ മൃതദേഹം, ഒരാള്‍ പിടിയില്‍

സംഭവത്തില്‍ ചൊവ്വന്നൂര്‍ സ്വദേശി സണ്ണിയെ പൊലീസ് തൃശൂര്‍ നഗരത്തില്‍ നിന്ന് പിടികൂടി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരിലെ കുന്നംകുളം ചൊവ്വന്നൂരില്‍ വാടകക്വാര്‍ട്ടേഴ്സില്‍ പാതി കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വന്നൂര്‍ ബസ് സ്റ്റോപ്പിന് സമീപമുള്ള സെന്‍മേരിസ് ക്വാര്‍ട്ടേഴ്സിലാണ് യുവാവിന്റേത് തോന്നിപ്പിക്കുന്ന മൃതദ്ദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ചൊവ്വന്നൂര്‍ സ്വദേശി സണ്ണിയെ പൊലീസ് തൃശൂര്‍ നഗരത്തില്‍ നിന്ന് പിടികൂടി. ഇയാളുടെ ക്വാര്‍ട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്.

വൈകീട്ട് അഞ്ചോടെയാണ് മൃതദേഹം കണ്ടത്. മുറിയില്‍ നിന്നും പുക വരുന്നത് കണ്ട ആളുകള്‍ പുറത്തുനിന്ന് പൂട്ടിയ മുറി തുറന്ന് നോക്കുകയായിരുന്നു. മുറി തുറന്നപ്പോള്‍ പാതി കത്തിയ നിലയില്‍ കമിഴ്ന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്.

മുറിയിലെ താമസക്കാരനായ ചൊവ്വന്നൂര്‍ സ്വദേശിയായ സണ്ണിയെ രാവിലെ മുതല്‍ കാണാതായിരുന്നു. സണ്ണി നേരത്തെ രണ്ടു കൊലപാതക കേസുകളിലെ പ്രതിയാണ്, പരിചയമില്ലാത്ത പലരും ഇയാളുടെ മുറിയില്‍ വരാറുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്. കുന്നംകുളം എസ് എച്ച് ഒ ജയപ്രദീപിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Dead body found in quarters

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT