പ്രതീകാത്മക ചിത്രം 
Kerala

കരുവന്നൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി: ആയുർവേദ ഡോക്ടറായ 28കാരിയുടെ മൃതദേഹം കണ്ടെത്തി

ആയുർവേദ ഡോക്‌ടറായ യുവതി ഇന്ന് ഉച്ചയോടെ കരുവന്നൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കരുവന്നൂർ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചിറക്കല്‍ സ്വദേശിനി ട്രൈസി വർഗീസ് (28) ആണ് മരിച്ചത്. ആയുർവേദ ഡോക്‌ടറായ യുവതി ഇന്ന് ഉച്ചയോടെ കരുവന്നൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.

ഇന്ന് ഉച്ചയ്‌ക്ക് 12.30 ഓടെയാണ് സംഭവമുണ്ടായത്. കരുവന്നൂർ പാലത്തിലൂടെ നടന്ന് മധ്യഭാഗത്തെത്തിയ ട്രൈസി പുഴയിലേക്ക് ചാടുകയായിരുന്നു. യുവതി പുഴയിലേക്ക് ചാടുന്നതുകണ്ടവരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു നടത്തിയ പരിശോധനയിൽ മണിക്കൂറുകൾക്കുശേഷമാണ് മൃതദേഹം കണ്ടെത്താനായത്.

തൃശൂര്‍ പാട്ടുരായ്ക്കലിലായിരുന്നു ട്രൈസി താമസിച്ചിരുന്നത്. ട്രൈസിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ ടൗണ്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം യുവതിയുടെ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി