പ്രതീകാത്മക ചിത്രം 
Kerala

ബീച്ചിൽ നിന്ന് തന്ത്രപൂർവം ക്വാർട്ടേഴ്സിൽ എത്തിച്ചു; യുവതിയുടെ മരണം കൊലപാതകം, ബലാത്സം​ഗ ശ്രമത്തിനിടെയെന്ന് പൊലീസ്

യുവതിയുടെ മൊബൈൽ ഫോണും പണവും പ്രതി കവർന്നതായും പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം; ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. കേസിൽ അറസ്റ്റിലായ നാസു ആണ് കൊലനടത്തിയത്. ബലാത്സംഗ ശ്രമത്തിനിടയിലാണ് യുവതി മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കൊല്ലം ബീച്ചിൽ നിന്നും യുവതിയെ തന്ത്രപൂർവം റെയിൽവേ കോട്ടേഴ്സിലേക്ക് എത്തിക്കുകയായിരുന്നു. യുവതിയുടെ മൊബൈൽ ഫോണും പണവും പ്രതി കവർന്നതായും പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് ചെമ്മാമുക്കിൽ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്ന് യുവതിയുടെ ന​ഗ്നമായ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 29നാണ് മുപ്പത്തിരണ്ടുകാരിയായ കേരളാപുരം സ്വദേശിയെ കാണാതാകുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. കെട്ടിടത്തിൽ നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

അതിനു പിന്നാലെ യുവതിയുടെ മൊബൈലുമായി പൊലീസിനു മുന്നിൽ കുടുങ്ങിയ നാസുവിനെ കസ്റ്റഡിയിലെടുത്തു. ലൈംഗിക ബന്ധത്തിനിടെ അപസ്മാരം വന്ന യുവതിയെ ഉപേക്ഷിച്ചു പോവുകയായിരുന്നു എന്നാണ് 24കാരനായ യുവാവ് പൊലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രേരണക്കുറ്റം ചുമത്തി നേരത്തെ ഇയാളെ അറസ്റ്റു ചെയ്തിരുന്നത്. കൂടുതൽ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

പുതുവത്സര രാത്രിയില്‍ കൊട്ടിയം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് സംശയകരമായി കണ്ട യുവാവിന്റെ പക്കല്‍നിന്ന് യുവതിയുടെ ഫോണ്‍ കണ്ടെത്തിയത്. എന്നാല്‍ ഫോണ്‍ കളഞ്ഞുകിട്ടിയെന്നാണ് പൊലീസിന് ഇയാള്‍ നല്‍കിയ വിശദീകരണം. ഫോണ്‍ വാങ്ങിവെച്ചശേഷം ഇയാളെ വിട്ടയച്ചു. ഫോണിലുണ്ടായിരുന്ന യുവതിയുടെ അമ്മയുടെ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് യുവതിയെ കാണാതായതിനെ തുടര്‍ന്ന് പരാതി നല്‍കിയ വിവരം അറിയുന്നത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനു ശേഷമാണ് ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT