എം വിന്‍സെന്റ് എംഎല്‍എ 
Kerala

'കുട്ടിയെ കാണാതായത് തീ പിടിത്തത്തിന് പിന്നാലെ'; രണ്ടു വയസുകാരിയുടെ മരണത്തില്‍ ദുരൂഹതയെന്ന് എംഎല്‍എ, രണ്ട് പേര്‍ കസ്റ്റഡിയില്‍

സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സഹോദരന്‍ അടക്കം രണ്ട് പേരെ പൊലീസ് കസ്റ്റഡിലിലെടുത്തിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് എം വിന്‍സെന്റ് എംഎല്‍എ.

'കുട്ടി രാവിലെ അഞ്ച് മണിവരെ അച്ഛനൊപ്പം ഉണ്ടായിരുന്നു. അമ്മയുടെ സഹോദരന്‍ കടിന്ന മുറിയില്‍ തീ കത്തിയിരുന്നതായും തീ അണച്ച് തിരികെ അമ്മയും മുത്തശ്ശിയും റൂമില്‍ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് അറിയുന്നത്. അച്ഛനോട് ചോദിച്ചപ്പോള്‍ താന്‍ ഉറങ്ങി കിടക്കുകയായിരുന്നു. അറിയില്ലെന്നാണ് പറഞ്ഞതെന്നും' എം വിന്‍സെന്റ് എംഎല്‍എ പറഞ്ഞു.

തീ കത്തിയ സ്ഥലത്ത് മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നു. കുട്ടിക്ക് ഒറ്റയ്ക്ക് വീടിന് പുറത്തേക്ക് പോകുന്ന ശീലമില്ലെന്നും അമ്മയും മുത്തശ്ശിയും പറഞ്ഞതായും എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെി പരിശോധന നടത്തിയിരുന്നു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയാണ് കുട്ടിയുടെ മൃതദ്ദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്ത്. എംഎല്‍എ പറഞ്ഞു.

സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സഹോദരന്‍ അടക്കം രണ്ട് പേരെ പൊലീസ് കസ്റ്റഡിലിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായ ചോദ്യം ചെയ്യുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT