Death of special school inmate caretaker arrested (മഹേഷ്) 
Kerala

കൊടുങ്ങല്ലൂരിലെ സ്പെഷ്യല്‍ സ്‌കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകം; കെയര്‍ടേക്കര്‍ അറസ്റ്റില്‍

അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളിലെ അന്തേവാസി 35 വയസുകാരന്‍ ശ്രീനാഥ് ആണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കൊടുങ്ങല്ലൂരിലെ സ്പെഷ്യല്‍ സ്‌കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകം. അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളിലെ അന്തേവാസി 35 വയസുകാരന്‍ ശ്രീനാഥ് മരിച്ച സംഭവത്തില്‍ ആണ് കെയര്‍ടേക്കര്‍ അറസ്റ്റിലായത്. തിരുവനന്തപുരം വെട്ടുതുറ സ്വദേശി മഹേഷ് ആണ് പിടിയിലായത്.

അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളിലെ അന്തേവാസിയും ഓട്ടിസം ബാധിതനുമായ ശ്രീനാഥനെ ഇന്ന് രാവിലെയാണ് കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ ഗുരുതര പരിക്കുകള്‍ കണ്ടെത്തിയതോടെ പൊലീസ് വിശദമായ പരിശോധന നടത്തുകയായിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളാണ് നിര്‍ണായകമായത്. മൃതദേഹത്തില്‍ വാരിയല്ലുകള്‍ ഒടിഞ്ഞ നിലയിലും കൈകളിലും കാലുകളിലും മര്‍ദനത്തിന്റെ പാടുകളും ഉണ്ടായിരുന്നു. വടി കൊണ്ടും കൈ കൊണ്ടും ക്രൂരമായി മര്‍ദിച്ചതാണ് മരണകാരണം. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മഹേഷിനെ റിമാന്‍ഡ് ചെയ്തു.

Death of special school inmate in Kodungallur is murder caretaker arrested.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന്‍ മോദിക്ക് കീഴടങ്ങി, അധികാരത്തില്‍ തുടരാന്‍ ബിജെപിയുമായി സിപിഎം കൂട്ടുകെട്ടുണ്ടാക്കുന്നു: പ്രിയങ്ക ഗാന്ധി

'ഇപ്പോള്‍ കെട്ടണം', യുവനടിയുടെ വീട്ടില്‍ സാരിയുമായെത്തി വിവാഹ അഭ്യര്‍ഥന, യുവാവിനെതിരെ കേസ്

ഇൻഡ്ബാങ്കിൽ റിലേഷൻഷിപ്പ് മാനേജർ, ഡീലർ തസ്തികകളിലേക്ക് അപേക്ഷിക്കാം, എറണാകുളം ഉൾപ്പടെ ഇന്ത്യയിലെ 12 നഗരങ്ങളിൽ ഒഴിവുകൾ; ഏപ്രിൽ 17 വരെ അപേക്ഷിക്കാം

'എസ്ഡിപിഐ വോട്ട് എന്തിന് വേണ്ടെന്നു വയ്ക്കണം? അവർ നിലപാട് പറയട്ടെ'; എംവി ഗോവിന്ദന്‍

'ഡിവൈഎഫ്‌ഐ നല്‍കിയ രണ്ട് കോടിയുടെ പലിശ എവിടെ, 778 കോടി കൊണ്ട് സര്‍ക്കാര്‍ എന്തു ചെയ്തു'; ചോദ്യങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

SCROLL FOR NEXT