ജയചന്ദ്രനും ചിത്രയും ഫെയ്സ്ബുക്ക്
Kerala

'സ്റ്റേജിൽ ആദ്യമായി പാടിയത് ജയേട്ടനൊപ്പം, വിയോ​ഗം സങ്കടപ്പെടുത്തി'- ചിത്ര

ഭാവ ​ഗായകനെ അനുസ്മരിച്ച് ​ഗായിക കെഎസ് ചിത്രയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഭാവ ​ഗായകൻ ജയചന്ദ്രന്റെ വിയോ​ഗ വാർത്ത കേട്ടപ്പോൾ വളരയേറെ ദുഃഖം തോന്നിയതായി ​ഗായിക കെഎസ് ചിത്ര. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അവർ ആദരാഞ്ജലി നേർന്നത്.

ചിത്രയുടെ കുറിപ്പ്

'ജയേട്ടന്റെ പെട്ടെന്നുള്ള വിയോഗ വാർത്ത കേട്ടപ്പോൾ എനിക്ക് വളരെ ദുഃഖം തോന്നി. അദ്ദേ​ഹത്തിനൊപ്പമാണ് ഞാൻ സ്റ്റേജ് ഷോയിൽ ആദ്യമായി പാടി തുടങ്ങിയത്. അദ്ദേഹം എന്റെ വീട്ടിൽ വരാറുണ്ട്. അദ്ദേഹത്തിനൊപ്പം ധാരാളം സമയം ചെലവിടാൻ സാധിച്ചതു ഭാ​ഗ്യമായി കരുതുന്നു.'

'തൃശൂരിൽ വന്നപ്പോൾ വയ്യാതിരിക്കുന്ന അദ്ദേഹത്തെ 3 തവണ കാണാൻ ശ്രമിച്ചു. എന്നാൽ സന്ദർശകരെ അനുവദിക്കാത്തതിനാൽ അതിനു അവസരം ലഭിച്ചില്ല. അതിൽ സങ്കടമുണ്ട്.'

​'ഗുരുവായൂരപ്പ ഭക്തൻ എന്ന നിലയിൽ വൈകുണ്ഠ ഏകാദശിക്ക് തൊട്ടുമുൻപ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. അനുഗ്ര​ഹീതമായ ആത്മാവ്. അദ്ദേഹത്തിനു ആത്മശാന്തി നേരുന്നു. കുടുംബാം​ഗങ്ങളോടു ഹൃദയം​ഗമമായ അനുശോചനം അറിയിക്കുന്നു. സദ്​ഗതി.'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

SCROLL FOR NEXT