പുള്ളിമാന്‍ ഓടുന്ന കാറിന്റെ മുകളിലേക്ക് ചാടി ഉണ്ടായ അപകടം, സ്‌ക്രീന്‍ഷോട്ട്‌ 
Kerala

ഓടുന്ന കാറിന്റെ മുകളിലേക്ക് ചാടി പുള്ളിമാന്‍; ചില്ല് തകര്‍ന്ന് യാത്രക്കാര്‍ക്ക് പരിക്ക്

വയനാട് മുത്തങ്ങയില്‍ ഓടുന്ന കാറിന്റെ മുകളിലേക്ക് പുള്ളിമാന്‍ ചാടി അപകടം

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് മുത്തങ്ങയില്‍ ഓടുന്ന കാറിന്റെ മുകളിലേക്ക് പുള്ളിമാന്‍ ചാടി അപകടം. കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്ന് കര്‍ണാടക സ്വദേശികളായ യാത്രക്കാര്‍ക്ക് പരിക്കേറ്റു. പുള്ളിമാന്‍ സംഭവസ്ഥലത്ത് തന്നെ ചത്തു.

ദേശീയപാത 766ലാണ് സംഭവം.മൈസൂരു ഭാഗത്ത് നിന്ന് വന്ന കാറിന്റെ മുകളിലേക്ക് പുള്ളിമാന്‍ ചാടുകയായിരുന്നു. കാറിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായി തകര്‍ന്നു. ചില്ല് ശരീരത്തില്‍ കുത്തിക്കയറിയാണ് കാറില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കേറ്റത്.

കര്‍ണാടക സ്വദേശികളായ രണ്ടു യാത്രക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. മാന്‍ സംഭവസ്ഥലത്ത് വച്ചുതന്നെ ചത്തു. വന്യമൃഗങ്ങള്‍ സ്ഥിരമായി റോഡ് മുറിച്ചു കടക്കുന്ന പ്രദേശത്താണ് അപകടം ഉണ്ടായത്. കാര്‍ അമിത വേഗത്തിലായിരുന്നോ എന്നതടക്കം അധികൃതര്‍ അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT