കെ ശ്രീകുമാര്‍ / ഫയല്‍ ചിത്രം 
Kerala

തിരുവനന്തപുരത്ത് മേയര്‍ ശ്രീകുമാറിന് തോല്‍വി

കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുമ്പോഴാണ് മേയറുടെ പരാജയം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ കെ ശ്രീകുമാര്‍ തോറ്റു. കരിക്കകം വാര്‍ഡിലാണ് ശ്രീകുമാര്‍ ജനവിധി തേടിയത്. ബിജെപി സ്ഥാനാര്‍ത്ഥി ഡിജി കുമാരനാണ് ശ്രീകുമാറിനെ പരാജയപ്പെടുത്തിയത്. 

കഴക്കൂട്ടം മണ്ഡലത്തില്‍ ഉള്‍പ്പെട്ട വാര്‍ഡാണ് കരിക്കകം. കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുമ്പോഴാണ് മേയറുടെ പരാജയം. 

അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ എസ് പുഷ്പലതയും തോറ്റു. നെടുങ്കാട് വാര്‍ഡില്‍ നിന്നാണ് പുഷ്പലത പരാജയപ്പെട്ടത്. ബിജെപി സ്ഥാനാര്‍ത്ഥിയായ കരമന അജിത്താണ് ഇവിടെ ജയിച്ചത്.

184 വോട്ടുകള്‍ക്കാണ് എസ് പുഷ്പലത പരാജയപ്പെട്ടത്. കഴിഞ്ഞ തവണ 85 വോട്ടിന് ഇതേ വാര്‍ഡില്‍ നിന്ന് പുഷ്പലത ജയിച്ചിരുന്നു. മേയര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിച്ചിരുന്ന മറ്റൊരു സ്ഥാനാര്‍ത്ഥിയായ ഒലീനയും തോറ്റു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം