പ്രതീകാത്മക ചിത്രം 
Kerala

ഒളിച്ചിരുന്നത് കുറ്റിക്കാട്ടിൽ; ഇടുക്കിയിൽ ആറ് വയസുകാരനെ തലയ്ക്കടിച്ച് കൊന്ന പ്രതി പിടിയിൽ

ഒളിച്ചിരുന്നത് കുറ്റിക്കാട്ടിൽ; ഇടുക്കിയിൽ ആറ് വയസുകാരനെ തലയ്ക്കടിച്ച് കൊന്ന പ്രതി പിടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി ആനച്ചാലിൽ ആറ് വയസുകാരനെ തലയ്ക്കടിച്ച് കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. പ്രതി ഷാൻ എന്നയാളാണ് അറസ്റ്റിലായത്. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പ്രതിയെ മുതുവാൻകുടിയിൽ നിന്നാണ് പിടികൂടിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കുടുംബ വഴക്കിനെ തുടർന്നാണ് ബന്ധുവായ കുട്ടിയെ കൊലപ്പെടുത്തിയത്. 

റിയാസ് മൻസലിൽ അൽതാഫ് ആണ് മരിച്ചത്. കുട്ടിയുടെ സഹോദരനും അമ്മയ്ക്കും മുത്തശ്ശിക്കും പരിക്കേറ്റു. കുടുംബവഴക്കിനിടെ ഷാൻ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം പ്രതി ഷാൻ ഒളിവിൽ പോവുകയായിരുന്നു. കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭർത്താവാണ് ഇയാൾ.  ചുറ്റികയുമായി വീട്ടിലെത്തിയ പ്രതി കുട്ടിയുടെ തലക്കടിക്കുകയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി