പ്രതീകാത്മക ചിത്രം 
Kerala

വീട്ടില്‍ അതിക്രമിച്ച് കയറി പത്തുവയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 46 വര്‍ഷം തടവ് 

പത്തുവയസുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 46 വര്‍ഷം തടവുശിക്ഷ

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പത്തുവയസുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 46 വര്‍ഷം തടവുശിക്ഷ. പോക്‌സോ കേസില്‍ പ്രതി പാലക്കാട് ചേര്‍പ്പുളശേരി സ്വദേശി ആനന്ദിനെയാണ് പട്ടാമ്പി കോടതി ശിക്ഷിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും നല്‍കണമെന്നും വിധിയില്‍ പറയുന്നു.

2018ലാണ് ചേര്‍പ്പുളശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി പത്തുവയസുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കി എന്നതാണ് കേസ്. കേസില്‍ കുറ്റക്കാരനാണ് എന്ന് കണ്ട് ആനന്ദിനെ പിടികൂടുകയായിരുന്നു. ആനന്ദ് കുറ്റസമ്മതം നടത്തിയതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.

പട്ടാമ്പി അതിവേഗ കോടതി നടപടിക്രമം പൂര്‍ത്തിയാക്കിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണ് എന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചു എന്ന് വിലയിരുത്തിയാണ് കോടതി വിധി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍