എല്‍ദോസ് കുന്നപ്പള്ളി  
Kerala

'ഭാര്യയെ നഗരസഭ ചെയര്‍പേഴ്‌സണ്‍ ആക്കിയില്ല'; എംഎല്‍എയുടെ ഓഫീസ് പൂട്ടിച്ചു

പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എക്ക് എംഎല്‍എ ഓഫീസ് നഷ്ടമായത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭാര്യയെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആക്കാത്തതിനാല്‍ എംഎല്‍എ ഓഫീസ് പൂട്ടിച്ച് കെട്ടിട ഉടമ. പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എക്ക് എംഎല്‍എ ഓഫീസ് നഷ്ടമായത്. എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിട ഉടമയുടെ ഭാര്യ നഗരസഭയില്‍ യുഡിഎഫ് കൗണ്‍സിലറായി ജയിച്ചിരുന്നു. ഇവരെ ചെയര്‍പേഴ്സണ്‍ ആക്കണമെന്ന ആവശ്യം നടപ്പാകാതെ വന്നതോടെയാണ് കെട്ടിട ഉടമ അരിശം തീര്‍ത്തത്.

എംഎല്‍എ ഓഫീസിന്റെ ബോര്‍ഡ് ഇളക്കി മാറ്റിയ ഉടമ ഇവിടുത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഡിസംബര്‍ മാസം ആദ്യമാണ് പെരുമ്പാവൂര്‍ നഗരസഭയിലെ 20ാം വാര്‍ഡിലെ വീട്ടിലേക്ക് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ ഓഫീസ് മാറ്റിയത്. എന്നാല്‍ വാടക കരാര്‍ എഴുതിയിരുന്നില്ല.

കെട്ടിട ഉടമയുടെ ഭാര്യ ജെസി എജി 20ാം വാര്‍ഡിലെ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് പേര്‍ അവകാശ വാദം ഉന്നയിച്ചു. കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടിയ ഡിസിസി കെഎസ് സംഗീതയെ അധ്യക്ഷയാക്കി. പിന്നാലെ എംഎല്‍എയോട് കെട്ടിടം ഒഴിയാന്‍ കെട്ടിട ഉടമ ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ജീവനക്കാര്‍ ഓഫീസിലെത്തിയപ്പോള്‍ എംഎല്‍എ ഓഫീസിന്റെ ബോര്‍ഡ് ഇളക്കി റോഡരികില്‍ തള്ളിയ നിലയിലായിരുന്നു. ഇന്ന് തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് എംഎല്‍എ ഓഫീസ് മാറ്റുമെന്ന് ജീവനക്കാര്‍ അറിയിച്ചു.

Denied Chairperson post for wife, building owner locks down MLA's office

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാതില്‍ അടക്കം പറയുന്നില്ല'; മുഖ്യമന്ത്രിക്കൊപ്പം ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി; ഒറിജനല്‍ ദൃശ്യം പുറത്ത്

മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ്,ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി, ഹെൽപ്പ് ഡെസ്ക് സെക്യൂരിറ്റി തസ്തികകളിൽ ഒഴിവ്

സംവിധായകന്റെ പേര് എവിടെ പോയി? 'ഒരു ദുരൂഹസാഹചര്യത്തില്‍' ക്രിസ്മസ് പോസ്റ്റര്‍ ചര്‍ച്ചയാവുന്നു

തങ്കഅങ്കി ചാര്‍ത്തി ദീപാരാധന; ഭക്തിസാന്ദ്രമായി സന്നിധാനം

വയനാട് പ്രമേയം; പുതുവര്‍ഷ കലണ്ടറുമായി പ്രിയങ്ക ഗാന്ധി

SCROLL FOR NEXT