TRAINE SUICIDE 
Kerala

കടുത്ത വിഷാദം; വിഡിയോക്ക് പിന്നാലെ ട്രെയിനിന് മുന്നില്‍ ചാടി അധ്യാപകന്‍ ജീവനൊടുക്കി

ചിറയിന്‍കീഴ് മഞ്ചാടിമൂട് റെയില്‍വേ ഗേറ്റിന് സമീപമാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

തിരുവനന്തപുരം: വിഷാദ രോഗം കാരണം ജീവിതം മടുത്തുവെന്ന വിഡിയോ പങ്കുവച്ച ശേഷം അധ്യാപകന്‍ ജീവനൊടുക്കി. നഗരൂര്‍ വെള്ളല്ലൂര്‍ സ്വദേശിയായ ഏവിയേഷന്‍ ട്രെയിനര്‍ ജോഷ്മിന്‍ (36) ആണ് ചിറയിന്‍ കീഴില്‍ ട്രെയിന്‍ തട്ടി മരിച്ചത്. മഞ്ചാടിമൂട് റെയില്‍വേ ഗേറ്റിന് സമീപം ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

ഗേറ്റിന് സമീപം കാര്‍ നിര്‍ത്തിയ ശേഷം ഇയാള്‍ റെയില്‍വേ ട്രാക്കിലേക്ക് കയറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ്, താന്‍ കടുത്ത ഡിപ്രഷനിലാണെന്നും ജീവിതം മടുത്തുവെന്നും വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ജോഷ്മിന്‍ പങ്കുവെച്ചിരുന്നു.

സുഹൃത്തുക്കള്‍ ഈ വീഡിയോ സഹിതം പൊലീസിന് മൊഴി നല്‍കി. കഴക്കൂട്ടം കുളത്തൂരിലെ വാടകവീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ജോഷ്മിന്‍ അവിവാഹിതനാണ്. ആത്മഹത്യയിലേക്ക് നയിച്ച മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ച് വരികയാണ്.

Depression, a teacher committed suicide by jumping in front of a train

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി അറിയാതെ ബാറിന് ലൈസന്‍സ്; എക്‌സൈസ് കമ്മീഷണര്‍ സാംബശിവ റാവുവിനെ മാറ്റി

ഋഷഭ് പന്ത് പുറത്ത്; ടെസ്റ്റിന് മുൻപ് ബുംറയ്ക്കും ജഡേജയ്ക്കും 'എ ടീം ടെസ്റ്റ്'!

പ്രവാസി റിക്രൂട്ട്‌മെന്റില്‍ ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദേശം; പുതിയ വ്യവസ്ഥകളുമായി ഒമാന്‍ മന്ത്രാലയം

'ഷാരുഖ് ഖാൻ ജിഹാദി! ദീപികയെ കരുവാക്കുന്നു, ആ സീൻ ഒഴിവാക്കിയില്ലെങ്കിൽ ബഹിഷ്കരിക്കും'; 'കിങ്ങി'നെതിരെ ബിജെപി

ഗുരുതര രോഗിയെങ്കിൽ എങ്ങനെ വിദേശത്ത് ജോലി ചെയ്യും? ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയ തച്ചങ്കരിയോട് ഹൈക്കോടതി