ഫയല്‍ ചിത്രം 
Kerala

അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; ഞായറാഴ്ച വരെ പരക്കെ മഴ; മുന്നറിയിപ്പ്

തെക്കു കിഴക്ക് അറബികടലില്‍ മെയ് 14 ഓടെ  ന്യുനമര്‍ദ്ദം രൂപപ്പെടുമെന്നാണ് പ്രവചനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു കിഴക്ക് അറബികടലില്‍ മെയ് 14 ഓടെ  ന്യുനമര്‍ദ്ദം രൂപപ്പെടുമെന്നാണ് പ്രവചനം. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെയും മറ്റന്നാളും ഇടുക്കി ജില്ലയിലും വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുതആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാചകവാതക വില കൂട്ടി, ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഉടന്‍; അഞ്ചുവര്‍ഷത്തിനിടെ ഏഴു ലക്ഷം കുടുംബങ്ങള്‍ക്ക് കാര്‍ഡ്

അടുക്കള ചെലവ് കൂടും, ഗാര്‍ഹിക സിലിണ്ടറിന് 60 രൂപ കൂട്ടി, പുതുയുഗ യാത്രയ്ക്ക് ഇന്ന് സമാപനം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പ്രവാസ ജീവിതത്തോട് വിട പറയാന്‍ നില്‍ക്കുമ്പോള്‍ ഭാഗ്യദേവത കടാക്ഷിച്ചു; 37 കോടിയുടെ ബിഗ് ടിക്കറ്റ് ബമ്പര്‍ വഴിക്കടവ് സ്വദേശിക്ക്

'കൈവിടാതെ കൂടെയുണ്ട്', ഇറാന്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ്

SCROLL FOR NEXT