സജിതയുടെ മക്കളായ അതുല്യയും അഖിലയും Screen grab
Kerala

'അയാളെ പുറത്തു വിടരുത്, പരോള്‍ കിട്ടരുത്, പേടിച്ചാണ് കഴിയുന്നത്'; വിധി കേട്ടിട്ടും കൂസലില്ലാതെ ചെന്താമര

ഒരിക്കലും അയാളെ പുറത്തുവിടരുത്. അടുത്ത കേസില്‍ അയാള്‍ക്ക് വധശിക്ഷ ലഭിക്കട്ടെ. കോടതിയോട് നന്ദി. പ്രതീക്ഷിച്ച വിധി തന്നെയാണ്. സഹായിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് അതുല്യയും അഖിലയും പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പ്രതീക്ഷിച്ചിരുന്ന വിധി തന്നെയാണ് ലഭിച്ചതെന്നും പ്രതി ചെന്താമരയെ ഇനിയൊരിക്കലും പുറത്തുവിടരുതെന്നും കൊല്ലപ്പെട്ട സജിതയുടെയും സുധാകരന്റെയും മക്കളായ അതുല്യയും അഖിലയും. അയാള്‍ ഇനി പുറത്തിറങ്ങരുത്. ജാമ്യമോ പരോളോ കിട്ടരുത്. ഭയത്തിലാണ് കഴിയുന്നത്. ഒരിക്കലും അയാളെ പുറത്തുവിടരുത്. അടുത്ത കേസില്‍ അയാള്‍ക്ക് വധശിക്ഷ ലഭിക്കട്ടെ. കോടതിയോട് നന്ദി. പ്രതീക്ഷിച്ച വിധി തന്നെയാണ്. സഹായിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് അതുല്യയും അഖിലയും പറഞ്ഞു. കോടതിയില്‍ പോലും അയാള്‍ ഞങ്ങളുടെ അടുത്ത് നില്‍ക്കുമ്പോള്‍ ഭയമായിരുന്നു.

സജിതയുടെ മക്കള്‍ക്ക് അമ്മയും അച്ഛനുമാണ് ഇല്ലാതായതെന്നും അവര്‍ക്ക് സര്‍ക്കാര്‍ ജോലി കൊടുക്കണമെന്നും സജിതയുടെ സഹോദരി പറഞ്ഞു. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അതിന്റെ കാര്യങ്ങളൊന്നും മുന്നോട്ടു പോയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിധിയില്‍ തൃപ്തി ഉണ്ടെന്ന് പാലക്കാട് എസ്പി അജിത് കുമാര്‍ ഐപിഎസും പറഞ്ഞു.

ചെന്താമരയും ഭാര്യയും തമ്മില്‍ തെറ്റിപ്പിരിഞ്ഞതിനു പിന്നില്‍ സജിതയാണെന്ന് ആരോപിച്ചായിരുന്നു ചെന്താമരയെ സജിത കൊലപ്പെടുത്തിയത്. വീടിന് എതിര്‍വശത്ത് താമസിക്കുന്ന നീളന്‍ മുടിയുള്ള സ്ത്രീയാണ് കുടുംബ കലഹത്തിന് കാരണമെന്ന് ജോത്സ്യന്‍ പറഞ്ഞതിന് പിന്നാലെയാണ് ചെന്താമര 2019ല്‍ സജിതയെ കൊലപ്പെടുത്തിയത്.

ഈ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് 2025ല്‍ സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, ഭര്‍തൃമാതാവ് ലക്ഷ്മി എന്നിവരെയും ചെന്താമര കൊലപ്പെടുത്തി. സജിത കൊലക്കേസില്‍ ഇരട്ട ജീവപര്യന്തം ലഭിച്ചിട്ടും കുറ്റബോധമില്ലാതെയാണ് പ്രതി ചെന്താമര കോടതിയ വരാന്തയില്‍ ഇരുന്നത്.

Sajitha Murder Case Verdict: Despite hearing the verdict, Chenthamara remained unfazed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT