പ്രതീകാത്മക ചിത്രം   ഫെയ്‌സ്ബുക്ക്
Kerala

ജോലി വാഗ്ദാനം നല്‍കി പണം തട്ടും; മുന്നറിയിപ്പുമായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പല വ്യക്തികളും ഉദ്യോഗാര്‍ഥികളെ സമീപിച്ചതായി വിവരം ലഭിച്ചതായി ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് റിക്രൂട്ട്‌മെന്റ് നടപടികളില്‍ മുന്‍ഗണന ലഭിക്കുമെന്ന് വാഗ്ദാനം നല്‍കി പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അധികൃതര്‍. ഇത്തരത്തില്‍ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പല വ്യക്തികളും ഉദ്യോഗാര്‍ഥികളെ സമീപിച്ചതായി വിവരം ലഭിച്ചതായി ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.

ദേവസ്വം ബോര്‍ഡ് റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണ്. ഇത്തരം വ്യക്തികളുടെ വഞ്ചനയില്‍പ്പെട്ടു പോകാതെ ഉദ്യോഗാര്‍ഥികള്‍ ജാഗരൂകരാകണമെന്നും മുന്നറിയിപ്പില്‍ പറഞ്ഞു.

ഇത്തരത്തില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്ന വ്യക്തികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതിന് ഉദ്യോഗാര്‍ഥികള്‍ പൊലീസിനോ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെയോ വിവരം നല്‍കണമെന്നും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT