മോന്‍സണ്‍ മാവുങ്കല്‍ 
Kerala

മുഖ്യമന്ത്രിയുടെ പിഎസ് വരെ ബന്ധപ്പെട്ട കേസ്; ശരിയായി അന്വേഷിച്ചാല്‍ ഡിജിപിയും അകത്തുപോകും: മോന്‍സന്‍ മാവുങ്കല്‍

എല്ലാ വിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ടെന്നും മോന്‍സന്‍ മാവുങ്കല്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തട്ടിപ്പില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പങ്കില്ലെന്ന് മോന്‍സന്‍ മാവുങ്കല്‍. 'ശരിയായി അന്വേഷിച്ചാല്‍ ഡിജിപി ഉള്‍പ്പെടെ പലരും അകത്തു പോകും. ഡിജിപി മാത്രമല്ല, മുഖ്യമന്ത്രിയുടെ പിഎസ് വരെ ബന്ധപ്പെട്ടിട്ടുള്ള കേസാണ്. എല്ലാ വിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ടെന്നും' മോന്‍സന്‍ മാവുങ്കല്‍ പറഞ്ഞു. 

കൊച്ചിയില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വരുമ്പോഴായിരുന്നു മോന്‍സന്റെ പ്രതികരണം. 'കെ സുധാകരന് ഈ കേസുമായിട്ട് യാതൊരു ബന്ധവുമില്ല. എല്ലാക്കാര്യവും ഇഡിക്ക് നല്‍കിയിട്ടുണ്ട്. നിങ്ങള്‍ അന്വേഷിക്കൂ' എന്നും മോന്‍സന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

മോന്‍സന്റെ പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയിരുന്നു.
സുധാകരനെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഐജി ജി ലക്ഷ്മണ, മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. വഞ്ചനാക്കുറ്റമാണ് ഇവര്‍ക്കെതിരെയും ചുമത്തിയിട്ടുള്ളത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും