digi kerala 2.0 project പ്രതീകാത്മക ചിത്രം
Kerala

ഡിജി കേരളം 2.0; മാസ്‌കോട്ടായ വേഴാമ്പലുകള്‍ക്ക് നിങ്ങള്‍ക്കും പേരിടാം

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയായ 'ഡിജി കേരളം'ത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയായ 'ഡിജി കേരളം'ത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമാകുന്നു. ഈ ഘട്ടത്തില്‍ മാസ്‌കോട്ടായ വേഴാമ്പലുകള്‍ക്ക് പേരിടാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. ഡിജിറ്റല്‍ സാക്ഷരത, കേരളീയ സംസ്‌കാരം, സാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി (എഐ), സൈബര്‍ സുരക്ഷ എന്നിവ കോര്‍ത്തിണക്കിക്കൊണ്ടുള്ള ലളിതവും മനോഹരവുമായ പേരുകളാവണം നിര്‍ദേശിക്കേണ്ടത്.

പദ്ധതിയുടെ പ്രചരണാര്‍ത്ഥം കേരളത്തിന്റെ സംസ്ഥാന പക്ഷിയായ വേഴാമ്പലിനെയാണ് മാസ്‌കോട്ടായി അവതരിപ്പിക്കുക. രണ്ടാം ഘട്ടമായതിനാല്‍ രണ്ട് വേഴാമ്പലുകള്‍ ഡിജി കേരളത്തിനായി അണിനിരക്കും. ഈ വേഴാമ്പലുകള്‍ക്ക് അനുയോജ്യമായ പേരുകള്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശിക്കാം.

ഡിജിറ്റല്‍ സാക്ഷരത, കേരളീയ സംസ്‌കാരം, സാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി (എഐ), സൈബര്‍ സുരക്ഷ എന്നിവ കോര്‍ത്തിണക്കിക്കൊണ്ടുള്ള ലളിതവും മനോഹരവുമായ പേരുകളാവണം നിര്‍ദേശിക്കേണ്ടത്. പേര് നല്‍കാന്‍ താല്‍പ്പര്യമുള്ളവര്‍ നിങ്ങളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ pdschemes@gmail.com മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. അവസാന തീയതി ഫെബ്രുവരി 13.

digi kerala 2.0 project

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒമാന്‍ തീരത്തെ കപ്പലാക്രമണം; മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു, അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം

നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും

'സൈജുവിന് നട്ടെല്ല് ഇല്ലേ... എന്ന് എന്റെ ഭാര്യ പോലും ചോദിച്ചിട്ടുണ്ട്; പ്രതികരിച്ചാൽ അല്ലേ ആളുകൾക്ക് പ്രശ്നം ഉണ്ടാവുകയുള്ളൂ'

വീട്ടമ്മമാർ രാഷ്ട്രശില്പികൾ; അപകട ക്ലെയിമുകളിൽ പ്രതിമാസ വരുമാനം കുറഞ്ഞത് 30,000 രൂപയായി കണക്കാക്കണമെന്ന് സുപ്രീം കോടതി

പ്രശോഭ് വത്സന് കൗൺസിലർ സ്ഥാനം നഷ്ടമായേക്കും; അവധി അപേക്ഷ പാലക്കാട് നഗരസഭ തള്ളി

SCROLL FOR NEXT