ഫാ. പോള്‍ തേലക്കാട്ട്  
Kerala

'ആശുപത്രി ആവശ്യത്തിനായി 35,000 രൂപ വേണം'; ഫാ. പോള്‍തേലക്കാട്ടിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പ്; അന്വേഷണം

തന്റെ നമ്പര്‍ ഹാക്ക് ചെയ്യപ്പെട്ടതായും മൊബൈല്‍ ഫോണ്‍ അന്വേഷണത്തിനായി സൈബര്‍ സെല്ലിന് കൈമാറിയതായും ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിറോ മലബാര്‍സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടിന്റെ വാട്‌സ് ആപ്പ് നമ്പര്‍ ദുരുപയോഗം ചെയ്ത് ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പ്. മറ്റൊരാളുടെ ചികിത്സയ്ക്കായി പണം ആവശ്യപ്പെടും വിധമായിരുന്നു തട്ടിപ്പ്. തന്റെ നമ്പര്‍ ഹാക്ക് ചെയ്യപ്പെട്ടതായും മൊബൈല്‍ ഫോണ്‍ അന്വേഷണത്തിനായി സൈബര്‍ സെല്ലിന് കൈമാറിയതായും ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു.

ഇദ്ദേഹത്തിന്റെ പരിചയക്കാരായ പല പുരോഹിതര്‍ക്കും സുഹൃത്തുക്കള്‍ക്കും പണം നഷ്ടപ്പെട്ടു. പാലാരിവട്ടം സ്വദേശി പിഐ ഐസക് നല്‍കിയ പരാതിയില്‍ പൊലീസ് സൈബര്‍ സെല്‍ കേസ് എടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് താന്‍ ധ്യാന്‍ കേന്ദ്രത്തിലാണെന്നും സുഹൃത്തിന്റെ ആശുപത്രി ആവശ്യത്തിനായി 35,000 രൂപ അയച്ചുനല്‍കണമെന്നും പറഞ്ഞാണ് ഫാ. പോള്‍ തേലക്കാട്ടിന്റെ നമ്പറില്‍ നിന്ന് ഐസക്കിന് ആദ്യസന്ദേശം ലഭിക്കുന്നത്. തുടര്‍ന്ന് പണം അയക്കാന്‍ മറ്റൊരു നമ്പറും നല്‍കി. ഇതിലേക്ക് അയക്കാന്‍ ശ്രമിച്ചിട്ട് കഴിയാതെ വന്നപ്പോള്‍ ഒരു ക്യൂആര്‍ കോഡ് നല്‍കി. ഇതിലേക്കും പണം അയക്കാന്‍ കഴിഞ്ഞില്ല.

മൂന്നാമത് നല്‍കിയ നമ്പറിലേക്ക് പണം നല്‍കി. നമ്പറും പേരും കണ്ടപ്പോള്‍ സംശയം തോന്നിയെങ്കിലും ഒരു പുരോഹിതന്‍ ആവശ്യപ്പെട്ടതല്ലേ എന്നുകരുതി പണം അയച്ചു. പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ട് സന്ദേശം വന്നെങ്കിലും ഒരുദിവസം അയക്കാവുന്ന പണത്തിന്റെ പരിധി കഴിഞ്ഞതിനാല്‍ അയച്ചില്ല. രാത്രിയില്‍ പോള്‍ തേലക്കാടിനെ വിളിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വാട്‌സ് ആപ്പ് നമ്പര്‍ ഹാക്ക് ചെയ്യപ്പെട്ടതായി അറിയുന്നത്. തുടര്‍ന്ന് ഐസക് പൊലീസില്‍ പരാതി നല്‍കി.

Digital financial fraud using Fr. Paul Thelakkat's phone number

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെസിക്കുള്ള പിന്തുണയില്‍ അണികളുടെ രോഷം; അഭിജിത്തിനെയും സജീന്ദ്രനെയും തെരുവില്‍ തടഞ്ഞു; വാര്‍ത്താ സമ്മേളനം ഒഴിവാക്കി പഴകുളം മധു

Kerala CM Selection Live: ഇന്നത്തെ ചര്‍ച്ച പ്രിയങ്കയുടെ നിര്‍ദേശപ്രകാരം, ആന്‍റണിയും പിന്തുണച്ചു

'ഡബിള്‍ ഗെയിം' കളിക്കുന്നു?, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ പാകിസ്ഥാന്റെ മധ്യസ്ഥതയെ സംശയിച്ച് അമേരിക്ക

'എനിക്ക് അപ്പോഴേ തോന്നി എല്ലാം കത്തി ചാമ്പലാകുമെന്ന്'; ആശുപത്രിക്കിടക്കയിൽ സ്വയം ട്രോളി നടി ജ്യോതി കൃഷ്ണ

ജീവൻ കാക്കുന്ന ഭൂമിയിലെ മാലാഖമാർ; ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം | International Nurse Day

SCROLL FOR NEXT