ഫോട്ടോ: ഫെയ്സ്ബുക്ക് 
Kerala

മതം ഉപേക്ഷിച്ചതിന് പിന്നാലെ പേര് മാറ്റി സംവിധായകൻ അലി അക്ബർ; ഇനി 'രാമസിംഹൻ'

മതം ഉപേക്ഷിച്ചതിന് പിന്നാലെ പേര് മാറ്റി സംവിധായകൻ അലി അക്ബർ; ഇനി 'രാമസിംഹൻ'

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മതം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെ പേര് മാറ്റി സംവിധായകൻ അലി അക്ബർ. 'രാമസിംഹൻ' എന്നാണ് സംവിധായകന്റെ പുതിയ പേര്. 

ഫെയ്സ്ബുക്ക് ലൈവിലൂടെ ആയിരുന്നു താൻ മതം മാറുന്ന കാര്യം അലി അക്ബർ അറിയിച്ചത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അന്തരിച്ചപ്പോൾ ആ വാർത്തയ്ക്കു നേരെ ഫെയ്സ്ബുക്കിൽ ആഹ്ളാദ പ്രകടനം നടന്നെന്നും അതിൽ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അലി അക്ബർ പറഞ്ഞിരുന്നു. 

'എന്റെ പേര് നാളെ മുതൽ രാമ സിംഹൻ എന്നാക്കുകയാണ്. സംസ്കാരത്തോട് ചേർന്ന് നിന്നപ്പോൾ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹൻ. നാളെ മുതൽ അലി അക്ബറിനെ നിങ്ങൾക്ക് രാമസിംഹൻ എന്ന് വിളിക്കാം. നല്ല പേരാണത്'- അലി അക്ബർ പറഞ്ഞു.  

ബിപിൻ റാവത്തിന്റെ മരണ വാർത്തയ്ക്ക് സോഷ്യൽ മീഡിയയിൽ ചിലർ സ്മൈലികൾ ഇടുന്നതായി ചൂണ്ടിക്കാട്ടി അലി അക്ബർ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് ലൈവ് നടത്തിയിരുന്നു. എന്നാൽ ലൈവ് വീഡിയോയിലെ വർഗീയ പരാമർശം ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്ക് സംവിധായകന്റെ അക്കൗണ്ട് ഒരു മാസത്തേക്ക് നിർജ്ജീവമാക്കി. തുടർന്ന് മറ്റൊരു ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് താൻ‌ മതം വിടുന്നതായി പ്രഖ്യാപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

SCROLL FOR NEXT