Anuraj Manohar 
Kerala

'അബദ്ധം പറ്റി'; പമ്പയിലെ സിനിമാ ഷൂട്ടിങ്ങില്‍ സംവിധായകന്‍ അനുരാജ് മനോഹറിന്റെ മൊഴി, പിഴയൊടുക്കാന്‍ തയ്യാര്‍

വനം വകുപ്പ് നോട്ടീസ് നല്‍കി വിളിപ്പിച്ചത് പ്രകാരമാണ് അനുരാജ് മനോഹര്‍ പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനില്‍ ഹാജരായത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മകരവിളക്ക് ദിവസം പമ്പയില്‍ അനുമതിയില്ലാതെ സിനിമ ചിത്രീകരിച്ച സംഭവം അബദ്ധമെന്ന് സംവിധായകന്‍ അനുരാജ് മനോഹര്‍. പത്തനംതിട്ട പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെത്തി നല്‍കിയ മൊഴിയിലാണ് അനുരാജ് മനോഹര്‍ ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ പിഴയൊടുക്കാന്‍ തയ്യാറാണെന്നും അനുരാജ് അറിയിച്ചു.

എന്നാല്‍, സംഭവത്തില്‍ വിശദമായ പരിശോധനയ്ക്ക് ചിത്രീകരണത്തിനുപയോഗിച്ച ക്യാമറയും അനുബന്ധ ഉപകരണങ്ങളും ഹാജരാക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. വനം വകുപ്പ് നോട്ടീസ് നല്‍കി വിളിപ്പിച്ചത് പ്രകാരമാണ് അനുരാജ് മനോഹര്‍ പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനില്‍ ഹാജരായത്.

അനുമതിയില്ലാതെ പമ്പ പ്രദേശങ്ങളില്‍ മകരവിളക്ക് ദിവസം സിനിമ ചിത്രീകരിച്ചെന്ന പരാതിയില്‍ നേരത്തെ വനം വകുപ്പ് കേസെടുത്തിയിരുന്നു. വനത്തില്‍ അതിക്രമിച്ചു കയറിയെന്നുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് നടപടി. റാന്നി ഡിവിഷന്‍ പരിധിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പമ്പാ നദിക്ക് അപ്പുറം പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗത്താണോ ഷൂട്ടിങ് നടത്തിയതെന്നും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്നുള്‍പ്പെടെ പരിശോധിക്കുമെന്നും വനം വകുപ്പ് അറിയിച്ചിരുന്നു. വനംമേഖലയിലേക്ക് അതിക്രമിച്ചു കയറി വന്യജീവികള്‍ക്ക് തടസമുണ്ടാക്കി എന്നതില്‍ കേസെടുക്കുകയും ചെയ്തിരുന്നു.

അനുമതി നിഷേധിച്ചിട്ടും ശബരിമലയില്‍ ഷൂട്ടിങ് നടന്നതായി ദേവസ്വം അധ്യക്ഷന്‍ കെ. ജയകുമാറിന് പരാതി ലഭിച്ചിരുന്നു. ഇത് അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ് എസ്പിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഷൂട്ടിങ് നടന്നത് പമ്പയിലാണെന്നായിരുന്നു അനുരാജ് മനോഹര്‍ അറിയിച്ചത്.

Director Anuraj Manohar s Statement on Pampa Film Shoot Without Forest Department Permission.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

" സർവശക്തനായ അല്ലാഹു"വിനെ ഒഴിവാക്കി ലീഗ്, സത്യപ്രതിജ്ഞ ദൈവനാമത്തിൽ; സംഘപരിവാർ ഭയമോ രാഷ്ട്രീയ തന്ത്രമോ?

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനം; സുപ്രധാന പ്രഖ്യാപനങ്ങള്‍

'സാമ്രാജ്യം തിരിച്ചുപിടിച്ച് സൂര്യ'; കരിയർ ബെസ്റ്റ് കളക്ഷനുമായി 'കറുപ്പ്'; 200 കോടി അനായാസം!

സഞ്ജു ഇന്ത്യൻ ടീമിന്റെ നായകൻ? അവസാന വാക്ക് ഗംഭീറിന്റേത്, നിർണായക യോഗം നാളെ

'ബിജെപിയില്‍ ചേരാന്‍ വിസമ്മതിച്ചതിന്റെ അനന്തരഫലം'; ദീപക് സിം​ഗ്ലയുടെ അറസ്റ്റിൽ കെജരിവാൾ

SCROLL FOR NEXT